Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി സമൂഹത്തിൽ വട്ടിപ്പലിശക്കാരുടെ വലയിൽ കുരുങ്ങി ഇനിയൊരാളും ആത്മഹത്യ ചെയ്യരുത്; പലിശ ഇടപാടുകാർ നടത്തുന്ന ഇടപാടുകളെ തുറന്നുകാട്ടാൻ പലിശ വിരുദ്ധസമിതി

പ്രവാസി സമൂഹത്തിൽ വട്ടിപ്പലിശക്കാരുടെ വലയിൽ കുരുങ്ങി ഇനിയൊരാളും ആത്മഹത്യ ചെയ്യരുത്; പലിശ ഇടപാടുകാർ നടത്തുന്ന ഇടപാടുകളെ തുറന്നുകാട്ടാൻ പലിശ വിരുദ്ധസമിതി

മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ മലയാളികളായ പലിശ ഇടപാടുകാർ നടത്തുന്ന ഇടപാടുകളെ തുറന്നുകാട്ടാൻ ഇനിയും ശ്രമം തുടരുമെന്ന് പലിശ വിരുദ്ധസമിതി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പലിശക്കാരുടെ വലയിൽ കുടുങ്ങി ഇനിയൊരാളും ആതമഹത്യ ചെയ്യാനോ മാനസിക പ്രയാസം അനുഭവിക്കാനോ പാടില്ല. ഇതുവരേയുള്ള സമിതിയുടെ പ്രവർത്തനങ്ങളും അത നൽകിയ വിജയകരമായ പ്രതികരണങ്ങളും തങ്ങൾക്ക കൂടുതൽ ഊർജം നൽകുന്നു.

അടുത്തിടെ പലിശ വിരുദ്ധ സമിതി നേതാക്കളെ പലിശ സംഘം ബന്ദികളാക്കുകയും ഇരയെ ക്രൂരമായി മർദിക്കപ്പെടുകയും ചെയത സംഭവത്തിൽ പ്രതികളായ മൂന്നുപേർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന പ്രതികൾ അറസറ്റിലായി. പ്രതികൾ 10 ദിവസം ജയിലിൽ കഴിയുകയും ചെയതു. തുടർന്ന് പരാതിക്കാരന്റെ രണ്ടു പാസ്‌പോർട്ടും രേഖകളും കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റു പാസ്‌പോർട്ടും രേഖകളും ഇന്ത്യൻ എംബസിക്ക് കൈമാറുകയും ഇനി ഒരിക്കലും പലിശ ഇടപാട് ചെയ്യുകയില്ലെന്ന കരാറിൽ പ്രതികൾ ഒപ്പു വെക്കുകയും ചെയതതിനാൽ കേസ പിൻവലിച്ചു. ഇത് സംബന്ധിച്ച രേഖകളിൽ അഭിഭാഷകന്റെ ഓഫീസിൽ ആദ്യം ബന്ധുക്കൾ ഒപ്പു വെക്കുകയും ഇവർ റിമാന്റ കഴിഞ്ഞിറങ്ങിയ ശേഷം എംബസിയിൽ നേരിട്ടെത്തി സത്യവാങ്മൂലത്തിലും ഒപ്പു വെച്ചിട്ടുണ്ട്.

പലിശക്ക പണം നൽകി ഇരകളെ ആതമഹത്യയിലേക്ക തള്ളിവിടുന്ന ചില മലയാളികളുടെ അഴിഞ്ഞാട്ടം ഇനിയും അനുവദിക്കപ്പെടരുത. പലിശക്കാർക്കെതിരെ പരാതിയുമായി രംഗത്തിറങ്ങിയപ്പോൾ, ബഹറൈൻ ഗവൺമന്റെിൽ നിന്നും പൊലീസ ഉദ്യോഗസ്ഥരിൽ നിന്നും തങ്ങൾക്ക നല്ല പിന്തുണയാണ ലഭിച്ചത. ഇന്ത്യൻ എംബസിയിൽ നിന്നും സഹായം ലഭിച്ചു. പ്രമുഖ പലിശക്കാരന എതിരായ പരാതി ഇന്ത്യൻ എംബസിക്ക മുന്നിൽ എത്തിക്കാൻ പലിശ വിരുദ്ധ സമിതി ശ്രമിക്കുകയും അത ഓപ്പൺ ഹൗസിൽ എത്തിയിരിക്കുകയുമാണ. മലയാളി പലിശ മാഫിയയെ കുറിച്ച ഇന്ത്യൻ എംബസി ഗൗരവ നടപടി സ്വീകരിക്കുമെന്നാണ അറിയുന്നത. അതുപോലെ ബഹറൈനിലെ മലയാളി പലിശക്കാർ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കേരള മുഖ്യമന്ത്രിക്ക പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പരാതി നൽകിയിട്ടുണ്ട്.

പ്രവാസി വെൽഫയർ ബോർഡ ചെയർമാൻ പി.ടി.കുഞ്ഞിമുഹമ്മദിനും ഈ വിഷയത്തിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് ആത്മഹത്യാ പ്രവണത വീണ്ടും വർധിക്കുകയും അതിന്റെ മുഖ്യ കാരണം പലിശ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്ന് വിലയിരുത്തപ്പെട്ട സാഹചര്യമുണ്ട്.

ബഹ്‌റൈനിൽ സമീപ കാലത്തുണ്ടായ 36 ഓളം ആത്മഹത്യകളിൽ 27 ഉം സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ടതും അവയിലധികവും പലിശ മാഫിയകളുടെ ബന്ധവും വ്യക്തമാണ്. സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കിയ ശേഷം ധാരാളം പരാതികൾ ലഭിക്കുകയും അതിൽ പലതിലും ഇരകൾക്ക് അനുകൂലമായ നടപടികൾ എടുക്കുവാനും കഴിഞ്ഞു. ഇതിന് ബഹ്‌റൈനിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളും പ്രവർത്തകരും അകമഴിഞ്ഞ സഹകരണംലഭിച്ചെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പലിശ വിരുദ്ധ സമിതി ഉപദേശക സമിതി അംഗം സഈദ് റമദാൻ നദ്വി, ചെയർമാൻ ജമാൽ ഇരിങ്ങൽ, വൈസ് ചെയർമാൻ ടി.എം രാജൻ, ജനറൽ കൺവീനർ യോഗാനന്ദ്, കൺവീനർമാരായ സലാം മമ്പാട്ടുമൂല, ഷിബു പത്തനംതിട്ട, സെക്രട്ടറി ഷാജിത് എന്നിവരും സമിതി അംഗങ്ങളായ എ.സി.എ ബക്കർ, ദിജീഷ്, ഒ.വി അശോകൻ, നിസാർ കൊല്ലം, പങ്കജ് നാഭൻ, ഇ.പി ഫസൽ, മനോജ് വടകര എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP