Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്രേസി ഡോമിനികിന് പാൻ ബ ബഹ്‌റിന്റെ സഹായം; യഥാർത്ഥ മനുഷ്യസ്‌നേഹത്തിന്റെ ഉടമയായി ഗ്രേസി മാറിയ കഥ

ഗ്രേസി ഡോമിനികിന് പാൻ ബ ബഹ്‌റിന്റെ സഹായം; യഥാർത്ഥ മനുഷ്യസ്‌നേഹത്തിന്റെ ഉടമയായി ഗ്രേസി മാറിയ കഥ

സ്വന്തം ലേഖകൻ

പാൻ ബഹറിൻ ആദ്യം കണ്ടെത്തിയതും 'പാൻ നസ്രത്ത് ചാരിറ്റി വില്ല' കൊടുക്കാൻ തീരുമാനിച്ചതും തുറവൂർ പഞ്ചായത്തിൽ പെട്ട ഗ്രേസി ഡൊമിനിക് എന്ന സ്ത്രീയുടെ കുടുംബത്തിനായിരുന്നു. എന്നാൽ ആ വലിയ മനസ്സിന്റെ ആവശ്യപ്രകാരമാണ് 'അവരെക്കാൾ കഷ്ടത അനുഭവിക്കുന്ന' രേഷ്മ സന്തോഷിന്റെ കുടുംബത്തിന് വീട് നൽകാൻ തീരുമാനിച്ചത്. 

ഹൃദയവിശാലതക്ക് ഒരു അംഗീകാരം എന്ന നിലയിൽ മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ ഗ്രേസിക്ക്, ഫാൻസിസ് കൈതാരത്ത് ഒരു ഭവനനിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകാനുള്ള സമ്മത പത്രവും, പാരിതോഷികമായി 10,000/- രൂപയും വേദിയിൽ വെച്ച് കൈമാറി.

ഫൈസൽ എന്ന മുസ്ലിം സഹോദരൻ ഗ്രേസി എന്ന ക്രിസ്ത്യാനിയായ സഹോദരിക്ക് വേണ്ടി സഹായ അഭ്യർത്ഥന വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി. പാൻ ബഹറിൻ സഹായഹസ്തവുമായി ഗ്രേസി --യെ സമീപിച്ചപ്പോൾ ഗ്രേസി അവരെക്കാൾ അവശതയനുഭവിക്കുന്ന ഒരു ഹൈന്ദവ കുടുംബം തുറവൂരിൽ വാടകയ്ക്ക് താമസിക്കുന്നതായി അറിയിക്കുകയായിരുന്നു.

മാനുഷികമൂല്യങ്ങൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യ സമൂഹത്തിൽ നിന്ന് കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഗ്രേസി ചെയ്ത പ്രവർത്തിയിലൂടെ നാം മനസ്സിലാക്കേണ്ടത് എന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. സ്‌നേഹത്തിനു മുൻപിൽ ജാതിയും മതവും രാഷ്ട്രീയവും അപ്രസക്തമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP