Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാൻ ബഹറിൻ പ്രവർത്തന ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

പാൻ ബഹറിൻ പ്രവർത്തന ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) ഈ വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം ബാൻ സാങ് തായി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജനറൽ സെക്രട്ടറി ജോയി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് പി. വി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ വച്ച് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡണ്ടുമായ പൗലോസ് പള്ളിപ്പാടനും മുൻ ജനറൽ സെക്രട്ടറി ആയിരുന്ന ഡേവിസ് ഗർവാസീസ്, മുൻ വൈസ് പ്രസിഡണ്ടും സീനിയർ മെമ്പറും ആയിരുന്ന റോയി പഞ്ഞിക്കാരൻ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി.

പി. വി. രാധാകൃഷ്ണപിള്ള, സോമൻ ബേബി, അരുൾദാസ് തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഫ്രാൻസിസ് കൈതാരത്ത്, റെയ്‌സൺ വർഗീസ്, ശങ്കർ പല്ലൂർ, ജോണി തെക്കിനെത്, പിപി ചാക്കുണ്ണി, ബിജു ജോസഫ്, അമ്പിളിക്കുട്ടൻ, സുബൈർ കണ്ണൂർ, ജോൺ ഐപ്പ്, എബ്രഹാം ജോൺ, ഡോക്ടർ ബാബു രാമചന്ദ്രൻ, പോൾ ഉർവത്ത്, പി വി രമേശ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

പൗലോസ് പള്ളിപ്പാടൻ, ഡേവിസ് ഗർവാസീസ്, റോയ് പഞ്ഞിക്കാരൻ എന്നിവർ മറുപടിപ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് ഡെന്നി മഞ്ഞളി നന്ദി പറഞ്ഞു. കുമാരി മരീന ഫ്രാൻസിസ് അവതാരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP