Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയദുരിത ബാധിതർക്ക് പീപ്പിൾസ് ഫോറം ബഹ്റൈന്റെ കൈത്താങ്ങ്

പ്രളയദുരിത ബാധിതർക്ക് പീപ്പിൾസ് ഫോറം ബഹ്റൈന്റെ കൈത്താങ്ങ്

സ്വന്തം ലേഖകൻ

മനാമ: പീപ്പിൾസ് ഫോറം ബഹ്റൈൻ പ്രളയബാധിതർക്കൊരു കൈത്താങ്ങിന്റെ ഈ വർഷത്തെ ആദ്യഘട്ടം മഴയിലും,പ്രളയകെടുതിയിലും കനത്ത നാശം വിതച്ച വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ നെയ്ക്കുപ്പ, പൂത്താടി, കെനിചിറ എന്നീ പ്രദേശങ്ങളിലെ അർഹരായ ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് സഹായം നേരിട്ട് നൽകി.

പീപ്പിൾസ് ഫോറം എക്‌സിക്യൂട്ടീവ് അംഗം എം. പി മാത്യു. വിന്റെ നേതൃത്വത്തിൽ സെന്റ്. സെബാസ്റ്റ്യൻ സൺഡേ സ്‌കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രസ്തുത ചർച്ചിന്റെ വികാരി ഫ്രാൻസിസ് ജോസ് മോലോംപറമ്പിൽ, കെനിചിറ സബ്ബ് ഇൻസ്പെക്ടർ ഷിജു, പൂത്താടി പഞ്ചായത്ത് മെംബേർസ് ജോർജ് പുൽപ്പാറ, മേഴ്സി സാബു, പനമരം നെയ്ക്കുപ്പ പഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണൻ, വയനാട് യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ബിജു വാഴയിൽ എന്നിവർ സന്നിദ്ധരായിരിന്നു. ദുരിതബാധിതരെ നേരിൽ സന്ദർശിച്ചു അവർക്കാവശ്യമായ ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കളെന്നിവയാണ് കൈമാറിയത്.

കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിച്ച കൈത്താങ്ങിന്റെ
ആദ്യഘട്ടത്തിൽ 210 കിലോയുടെ പുതുവസ്ത്രങ്ങളും, രണ്ടാം ഘട്ടത്തിൽ 15 കുടുംബങ്ങൾക്ക് ധനസഹായവും നേരിട്ട് നൽകിയിരുന്നു.

പ്രളയബാധിത ദുരിതർക്കായി നടന്ന പ്രവർത്തനങ്ങളിൽ കൈകോർത്ത എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നതായി മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായരും പ്രസിഡന്റ് ജെ.പി ആസാദും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP