Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസി ഗൈഡൻസ് ഫോറം പതിനൊന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

പ്രവാസി ഗൈഡൻസ് ഫോറം പതിനൊന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ : ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം വിപുലമായി സംഘടിപ്പിച്ചു. സഗയയിലെ കെ സി എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ എറണാകുളം എം പി ഹൈബി ഈഡൻ മുഖ്യാതിഥിയായിരുന്നു.

പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പ്രസിഡന്റ് ക്രിസോസ്റ്റം ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സാമൂഹ്യജീവകാരുണ്യ പ്രവർത്തകനും, സംഘാടകനുമായ സലാം മന്പാട്ടുമൂലയ്ക്ക് പിജിഎഫ് കർമജ്യോതി പുരസ്‌കാരം സമ്മാനിച്ചു. ലേഖ ലതീഷിന് പിജിഎഫ് പ്രോഡിജി പുരസ്‌കാരം സമ്മാനിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പിജിഎഫ് അംഗങ്ങൾ ആയ അമൃത രവി, നാരായൺ കുട്ടി, റോയ് തോമസ്, മിനി റോയ്, ഷിബു കോശി എന്നിവരെയും, പിജിഎഫ് വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വിവിധ പരിശീലന പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.

പി ജി എഫ് ചെയർമാൻ ഡോ ജോൺ പനക്കൽ, വർക്കിങ് ചെയർമാൻ പ്രദീപ് പുറവങ്കര, ജനറൽ സെക്രട്ടറി രമേഷ് നാരായൺ, മുൻ വർഷങ്ങളിലെ കർമ്മജ്യോതി പുരസ്‌കാര ജേതാക്കളായ എസ് വി ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, പിജിഎഫ് സീനിയർ അംഗം രവി മാരാത്ത്, ഈവന്റ് കൺവീനർ ലത്തീഫ് ആയഞ്ചേരി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാവർക്കുള്ള സെർട്ടിഫിക്കേറ്റുകൾ കെ സി എ പ്രസിഡണ്ട് സേവി മാത്തുണ്ണി നൽകി. ഇവന്റ് കോർഡിനേറ്റർ വിശ്വനാഥൻ ഭാസ്‌കരൻ , അനിൽ കുമാർ, സജി കുമാർ തുടങ്ങിയവർ യോഗം നിയന്ത്രിച്ചു. വിവിധ കലാപരിപാടികളും പത്താം വാർഷികാഘോഷത്തിനു നിറം പകർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP