Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി.പി.എം കുനിങ്ങാടിന്റെ നിര്യാണം; ബഹ്‌റൈൻ സമസ്തയും റഹ് മാനിയ്യ ബഹ്‌റൈൻ ചാപ്റ്ററും അനുശോചിച്ചു

പി.പി.എം കുനിങ്ങാടിന്റെ നിര്യാണം; ബഹ്‌റൈൻ സമസ്തയും റഹ് മാനിയ്യ ബഹ്‌റൈൻ ചാപ്റ്ററും അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലും നാട്ടിലും മത-രാഷ്ട്രീയ-സാമൂഹിക-സാംസാകാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പി.പി.എം കുനിങ്ങാടിന്റെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ, കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്‌റൈൻ ചാപ്റ്റർ സംഘടനകളുടെ ഭാരവാഹികൾ അനുശോചനമറിയിച്ചു.

ബഹ്‌റൈനിൽ സമസ്തയുടെ സജീവ പ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, സംഘടനകൾക്കിടയിലും വ്യക്തികൾക്കിടയിലും ഉടലെടുക്കുന്ന അഭിപ്രായ വിത്യാസങ്ങളിലും തർക്കങ്ങളിലും ഇടപെട്ട് യുക്തമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും നേതൃപാടവും ഉള്ള വ്യക്തിത്വം കൂടിയായിരുന്നു പി. പി. എം. കുനിങ്ങാടെന്ന് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അദ്ദേഹത്തിന്റെ പേരിലുള്ള മയ്യിത്ത് നിസ്‌കാരവും പ്രാർത്ഥനയും (വ്യാഴം) രാത്രി 10 മണിക്ക് മനാമ ഗോൾഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ നടത്തി മറ്റു ഏരിയാകമ്മറ്റികളിലും മയ്യിത്ത് നിസ്‌കാരങ്ങളും പ്രാർത്ഥനയും സംഘടിപ്പിക്കണമെന്നും സമസ്ത ബഹ്‌റൈൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു

നാട്ടിലും ബഹ്‌റൈനിലും കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്റെ കമ്മറ്റികളിൽ സജീവമായി പ്രവർത്തിച്ചിരുന്ന പി.പി.എം കുനിങ്ങാട്, സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂൽ ചെയ്ത് അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും കോളേജ് കമ്മറ്റി ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP