Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 പ്രതീക്ഷ ബഹ്റൈന്റെ സഹായ പ്രവർത്തനങ്ങൾ ഒരു മാസം പിന്നിട്ടു

കോവിഡ് 19 പ്രതീക്ഷ ബഹ്റൈന്റെ സഹായ പ്രവർത്തനങ്ങൾ ഒരു മാസം പിന്നിട്ടു

സ്വന്തം ലേഖകൻ

ജീവകാരുണ്യ പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനമാണ് പ്രതീക്ഷ ബഹ്റൈൻ നടത്തുന്നത്. കോവിഡ്19 സഹായ പ്രവർത്തനത്തിലും പ്രതീക്ഷയുടെ പ്രവർത്തനം ഒരു മാസം പിന്നിടുന്നു. മാർച്ച് 29 ആം തീയതി മുതൽ തുടങ്ങിയ ഡ്രൈ റേഷൻ വിതരണത്തിൽ ഇതുവരെ 200 ഓളം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഒന്നിലധികം പ്രവാസികൾ താമസിക്കുന്ന റൂമുകളിൽ ആണ് കൂടുതലും സഹായ വിതരണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു മാസത്തെക്കുള്ള ഭക്ഷ്യ ധാന്യമാണ് നൽകുന്നത്. ജോലിയും ശമ്പളവും നഷ്ടപെട്ട നിരവധി പ്രവാസികൾക്കാണ് ഇതുമൂലം സഹായം ലഭിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികൾക്കു പ്രതീക്ഷയുടെ സഹായ ലഭിച്ചു. ദിനേന നിരവധി സഹായഭ്യര്ഥനകളാണ് ലഭിക്കുന്നത്. ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചും പ്രതീക്ഷ ബഹ്റൈൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അദില്യയിലെ 25 പേരടങ്ങുന്ന ക്യാമ്പിൽ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ പ്രതീക്ഷ ബഹ്റൈൻ എത്തിച്ചു നൽകിയിരുന്നു. തുടർന്നും സഹായ പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷ പ്രസിഡന്റ് ജയേഷ് കുറുപ്പും, ജനറൽ സെക്രട്ടറി ജോഷി നെടുവേലിലും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP