Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 21 മുതൽ

പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 21 മുതൽ

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വേദി നാടകങ്ങളുടെ വസന്തോത്സവത്തിന്റെ വരവിനായി ഒരുങ്ങി കഴിഞ്ഞു. വ്യത്യസ്തവും മൗലികവുമായ രംഗാവതരണത്തിന്റെയും, രംഗപരീക്ഷണങ്ങളിലൂടെയും നാടകത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒട്ടനവധി നാടക സാഹിത്യം കൊണ്ട് നാടക ശാഖയെ സമ്പുഷ്ടമാക്കിയ വിമർശന, പഠന, ലേഖനങ്ങളെ കൊണ്ട് പഠിതാക്കളുടെ പ്രജ്ഞയിൽ  പുതുബോധത്തിന്റെ വെളിച്ചം പ്രസരിപ്പിച്ച നടനവൈഭവം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച പ്രൊഫ: നരേന്ദ്ര പ്രസാദിന്റെ അനുസ്മരണാർത്ഥം ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന നാടക മത്സരം 21 മുതൽ സമാജം ഡിജെ  ഹാളിൽ അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ പത്രകുറിപ്പി ൽ അറിയിച്ചു.


അവതരണ രീതിയിലും അഭിനയ ചാതുരിയിലും, വെളിച്ച വിതാനത്തിലും രംഗ രീതികളിലും, ചമയ ചാരുതയിലുമൊക്കെ മാറ്റുരയ്ക്കപ്പെടുന്ന ഈ നാടക മത്സരം നാടക ആസ്വാദകർക്ക് ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ദ്യശ്യവിരുന്നു തന്നെയായിരിക്കും. കേരളത്തിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രതിഭാശാലികളുമായ കലാകാരന്മാർ ആയിരിക്കും നാടകങ്ങളുടെ വിധികർത്താക്കൾ. മത്സരത്തിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ അവതരണക്രമം താഴെ ചേർക്കുന്നു.

21നു രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം 8:30 ന് ആദ്യ നാടകം അരങ്ങിലെത്തുന്നു. നാടകം 'കുട്ടപ്പായി' അവതരണം ഐ. വൈ.സി.സി ബഹ്‌റൈൻ,സംവിധാനം ദിനേശ് കുറ്റിയിൽ. 22ന് രാത്രി 8 മണിക്ക് ' നടൻ ' എന്ന നാടകം അരങ്ങിലെത്തുന്നു. അവതരണവും സംവിധാനവും അനിൽ സോപാനം. തുടർന്ന് 9:15 ന് നാടകം ' ബാ' അവതരണം അൽഅൻസാരി ലൈറ്റ്‌സ് സംവിധാനം ഹരീഷ് മേനോൻ.

23ന് രാത്രി 8 മണിക്ക് ' അവൻ ദരിദ്രനായിരുന്നു' അവതരണം ഓ.ഐ.സി.സി. ബഹ്‌റൈൻ സംവിധാനം സുരേഷ് പെണ്ണൂക്കര. തുടർന്ന് 9:15 ന് വിശ്വകലാവേദി അവതരിപ്പിച്ച് സുരേഷ്  സംവിധാനം ചെയ്യുന്ന നാടകം ' ഊരുഭംഗം'. 24ന്  രാത്രി 8 മണിക്ക് കോൺവെക്‌സ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന നാടകം ' മധ്യധരണ്യാഴി' സംവിധാനം വിഷ്ണു നാടക ഗ്രാമം. തുടർന്ന് 9:15 ന് 'വിശുദ്ധന് ഒരാമുഖം' അവതരണം നവകേരള സമിതി സംവിധാനം ദാമു കോറോത്ത്.

25ന് അവാർഡ് പ്രഖ്യാപനരാവ്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ ആഘോഷ രാവുകളിലേക്കു ബെ്രെഹനിലെ എല്ലാ നാടകാസ്വാദകരെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ്  39807185 ബികെഎസ് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ ശിവകുമാർ കുളത്തൂപ്പുഴ 39676830 എന്നിവരെ വിളിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP