Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്ന് ആർ.എസ്.സി സ്റ്റുഡൻസ് കോൺഫ്രൻസുകൾക്ക് പ്രൗഢോജ്വല സമാപനം

വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്ന് ആർ.എസ്.സി സ്റ്റുഡൻസ് കോൺഫ്രൻസുകൾക്ക് പ്രൗഢോജ്വല സമാപനം

മനാമ: പ്രവാസി വിദ്യാർത്ഥികൾക്ക് വിജയതാരകങ്ങൾ നിറഞ്ഞ ആകാശം സാധ്യമാണെന്ന വിളംബരവുമായി 'ആകാശം അകലെയല്ല ' എന്ന സന്ദേശത്തിൽ ആർ.എസ്.സി. ബഹ്‌റൈനിലെ മൂന്ന് സെൻട്രൽ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫ്രൻസുകൾക്ക് പ്രവാസലോകത്തെ നാൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി.

തൊഴിൽ തേടിയെത്തിയ രക്ഷിതാക്കൾക്കൊപ്പം ഗൾഫിൽ കഴിയുന്ന കുട്ടികൾക്ക് സമ്പന്ന ബാല്യകാല ഓർമകൾ സമ്മാനിക്കുക, വിദ്യാലയത്തിനും വീട്ടിനും പുറത്തെ ജീവിത പാഠം അഭ്യസിപ്പിക്കുക, പൗരബോധവും മാനവികതയും വളർത്തി വിദ്യാർത്ഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവർത്തനങ്ങളും മുന്നോട്ട് വെച്ചത്.

സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്റ്റുഡൻസ് സമ്മിറ്റ് , സ്റ്റുഡൻസ് ഡയസ്, പൊതുസമ്മേളനം എന്നിവ നടന്നു.വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രത്യേക കലാ പരിപാടികളും സാമൂഹിക സന്ദേശം നൽകുന്ന പ്രകടനങ്ങളും വേറിട്ടതായി .

ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ നടന്ന റിഫ സെൻട്രൽ സമ്മേളനത്തിൽ സ്റ്റുഡൻസ് സമ്മിറ്റ് (പ്രതിനിധി സമ്മേളനം) മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നിസാമുദ്ദീൻ മദനി (1CF. ഈസാ ടൗൺ സെൻട്രൽ പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു.ബഷീർ മാസ്റ്റർ ക്ലാരി, നസീർ പയ്യോളി, നവാസ് പാവണ്ടൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ബാസ് മണ്ണാർക്കാട്, അലി നസീർ കടലുണ്ടി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു. തുടർന്ന് നടന്ന സ്റ്റുഡൻസ് ഡയസ് ശിബിലി ഹമദ് ടൗൺ ഉദ്ഘാടനം ചെയ്തു. ആദിൽ മുജീബ് , നിഹാൽ, ശാഹിദ് നേതൃത്വം നൽകി.

സമാപന സമ്മേളനം സി.ബി. ഡയരക്ടർ നസീർ പയ്യോളി യുടെ അദ്ധ്യക്ഷതയിൽ ഐ.സി. എഫ്. നാഷനൽ ക്ഷേമകാര്യ പ്രസിഡണ്ട് വി.പി.കെ.അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സുലൈമാൻ ഹാജി മേപ്പയ്യൂർ ,അബ്ദു റഹീം സഖാഫി, വി .പി കെ.മുഹമ്മദ്. ഫൈസൽ .ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, ഹംസ പുളിക്കൽ, ഡോക്ടർ നൗഫൽ പ്രസംഗിച്ചു, നാസർ സാഫറ, ഹംസ ഖാലിദ് സഖാഫി, സുനീർ നിലമ്പൂർ ,അശ്‌റഫ് മങ്കര ,നജ്മുദ്ദീൻ മലപ്പുറം ,ഫൈസൽ . കൊല്ലം എന്നിവർ സംബന്ധിച്ചു. ജാഫർ ശരീഫ് സ്വാഗതവും ശംസുദ്ദീൻ ബി.ഡി.എഫ്. നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP