Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുവത്വം സക്രിയ മുന്നേറ്റത്തിന്; ആർ.എസ്.സി. ധർമ്മസഞ്ചാരത്തിന് തുടക്കമായി

യുവത്വം സക്രിയ മുന്നേറ്റത്തിന്; ആർ.എസ്.സി. ധർമ്മസഞ്ചാരത്തിന് തുടക്കമായി

മനാമ: ജീവിതത്തിന്റെ വസന്തമായ യുവത്വ കാലം പ്രലോഭനങ്ങൾക്ക് വഴങ്ങി അപഥ സഞ്ചാരത്തിൽ തളച്ചിടാതെ, ചിന്താശേഷിയും കർമ്മശേഷിയും ധാർമിക വീഥിയിലൂടെ വികസിപ്പിച്ച് ഭാവി ഭാസുരമാക്കാനുള്ളതാണെന്ന ആഹ്വാനവുമായി രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ബഹ്‌റൈൻ നാഷനൽ കമ്മിറ്റി സെക്ടർ ഘടകങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ധർമ്മ സഞ്ചാരത്തിന് തുടക്കമായി .

'യുവത്വം സക്രിയ മുന്നേറ്റത്തിന് എന്ന സന്ദേശത്തിൽ ആരംഭിച്ച സഞ്ചാരം ഗുദൈബിയ സെന്ററിൽ ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള രണ്ടത്താണി, ശഹീൻ ഹിദ്ദ് , ഫൈസൽ കൊല്ലം, ഹംസ പുളിക്കൽ, സുഫിയാൻ ജുഫൈർ നേതൃത്വം നൽകി

സനദ് സെക്ടർ സഞ്ചാരം ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ, ഉദ്ഘാടനം ചെയ്തു. അബ്ദുള്ള രണ്ടത്താണി, അശ്‌റഫ് മങ്കര , ഷംസു ബി .ഡി.എഫ് , ഡോക്ടർ നൗഫൽ ഇടപ്പള്ളി, നഹാസ് റിഫ എന്നിവർ സംബന്ധിച്ചു.

ഹമദ് ടൗൺ സെക്ടറിൽ അബ്ദുറഹമാൻ ചെക്യാട് (ICF സെൻട്രൽ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. എസ്.സി നാഷനൽ ജനറൽ കൺവീനർ വി.പി.കെ.വിഷയാവതരണം നടത്തി, ഓപൺ ചർച്ചകൾക്ക് അഷറഫ് മങ്കര, റിയാസ് എന്നിവർ നേതൃത്വം നൽകി. അബ്ദുൽ അസീസ് സ്വാഗതവും, റാഷിഖ് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP