Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി

പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി

മനാമ: ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി എന്ന ശീർഷകത്തിൽ ആരംഭിച്ച പ്രവാസി രിസാല പ്രചരണ കാമ്പയിനിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ മധുരലയം അവാർഡ് സനദ് സെക്ടറിലെ സിത്ര യൂനിറ്റ് കരസ്ഥമാക്കി. ഏപ്രിൽ 1 ന് ആരംഭിച്ച കാമ്പയിനിൽ ചുരുങ്ങിയ ദിനങ്ങൾ മാത്രമെടുത്താണ് സിത്ര യൂനിറ്റ് മികച്ച നേട്ടം കൈവരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് ഉസ്താദ് അവാർഡ് വിതരണംനിർവ്വഹിച്ചു. ഐ.സി.എഫ്.നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മുസ്ല്യാർ, മജീദ് ഫൈസി , ഫൈസൽ.ചെറുവണ്ണൂർ, അശ്‌റഫ് മങ്കര, ഫൈസൽ കൊല്ലം, ശിഹാബ് പരപ്പ, മുനീർ സഖാഫി എടപ്പാൾ, ജാഫർ ശരീഫ്, വാരിസ് സിത്ര എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP