Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർ.എസ്.സി.ദേശീയ സാഹിത്യോത്സവിന് സമാപനം: മുഹറഖ് സെൻട്രൽ ചാമ്പ്യന്മാർ

ആർ.എസ്.സി.ദേശീയ സാഹിത്യോത്സവിന് സമാപനം: മുഹറഖ് സെൻട്രൽ ചാമ്പ്യന്മാർ

മനാമ: പ്രവാസി മലയാളികളുടെ സർഗാത്മകതയുടെ പങ്ക് വെപ്പ്കൾക്ക് വിശാലമായ അവസരമൊരുക്കി കഴിഞ്ഞ നവംബറിൽആരംഭിച്ച ആർ.എസ്.സി. സാഹിത്യോത്സവ് ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ നടന്ന ദേശീയ തലമത്സരത്തോടെ സമാപിച്ചു.

മനാമ, മുഹറഖ്, റിഫ എന്നീ സെൻട്രലുകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ 6 വിഭാഗങ്ങളിലായി മാറ്റുരച്ച പത്താമത് ദേശീയ സാഹിത്യോത്സവ് ഐ.സി.എഫ്. നാഷനൽ അഡ്‌മിൻ പ്രസിഡണ്ട് വി.പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, സി.എച്ച്. അശ്‌റഫ് , ഷാഫി വെളിയങ്കോട്, നസീർ പയ്യോളി , റഫീക്ക് മാസ്റ്റർ നരിപ്പറ്റ , നജ്മുദ്ദീൻ പഴമള്ളൂർ സംബന്ധിച്ചു.

പ്രൈമറി വിഭാഗം മുതൽ ജനറൽ തലം വരെ യുള്ള മത്സരാർത്ഥികൾക്കായി ഖവാലി, മാപ്പിളപ്പാട്ട് ,മാലപ്പാട്ട്, ബുർദ , കവിതാപാരായണം, കഥ പറയൽ ,കൊളാഷ് , സ്‌പോട് മാഗസിൻ തുടങ്ങി 85 ഇനങ്ങളിലായി പുരുഷന്മാർക്കും വനിതകൾക്കും നടത്തിയ മത്സരത്തിൽ 430 പോയിന്റ് നേടി മുഹറഖ് സെൻട്രൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ മനാമ , റിഫ സെൻട്രലുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തു.

വൈകീട്ട് നടന്ന സമാപന സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥി യും പ്രവാസി രിസാല എക്‌സിക്യൂട്ടീവ് എഡിറ്റുമായ ടി..എ. അലി അക്‌ബർ മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്ക് മമ്മൂട്ടി മുസ്ല്യാർ വയനാട്, വി.പി.കെ. അബൂബക്കർ ഹാജി, നിസാർ സഖാഫി, നാസർ ഫൈസി അബ്ദുസ്സമദ് കാക്കടവ്, സുബൈർ മാസ്റ്റർ തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

ഷംസുദ്ദീൻ സഖാഫി, അബ്ദുറഹീം മുസല്യാർ അത്തിപ്പറ്റ, സി.എച്ച് അശ്‌റഫ് ,നസീർ പയ്യോളി, വി.പി.കെ. മുഹമ്മദ്, ഫൈസൽ കൊല്ലം,, ഷഹീൻ അഴിയൂർ, ബഷീർ മാസ്റ്റർ ക്ലാരി, നവാസ് പാവണ്ടൂർ പ്രസംഗിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP