Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസി പുരധിവാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണം: ആർ.എസ്.സി.

പ്രവാസി പുരധിവാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണം: ആർ.എസ്.സി.

മനാമ: ഗൾഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ കാരണം സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികൾ ആവിഷ്‌കരിച്ച് കാര്യക്ഷമമായി നടപ്പിൽ വരുത്തണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സൗത്ത് റിഫ യൂനിറ്റ് അഭിപ്രായ സംഗമം അധികൃതരോട് ആവശ്യപ്പെട്ടു.

ജീവിതത്തിന്റെ വസന്തകാലം മുഴുവൻ വിദേശങ്ങളിൽ വിയർപ്പൊഴുക്കി കുടുംബത്തോടൊപ്പം നാടിനെയും സമൃദ്ധമാക്കിയ പ്രവാസികളോട് പുലർത്തുന്ന നിഷേധാത്മക നിലപാട് മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

'കേരള നവോത്ഥാനം പ്രവാസികൾ പങ്ക് ചോദിക്കുന്നു ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അഭിപ്രായ സംഗമം നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. അശ്‌റഫ് മങ്കര, ആരിഫ് എളമരം, ഹബീബ് ഹരിപ്പാട്, ഷംസു, ഇബ്രാഹീം, നാസിൽ കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP