Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി; രിസാല പ്രചരണ ക്യാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി

ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി; രിസാല പ്രചരണ ക്യാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി

മനാമ: 'ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി' എന്ന പ്രമേയത്തിൽ ഏപ്രിൽ 1 മുതൽ 30 വരെ നടക്കുന്ന പ്രവാസി രിസാല പ്രചരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് രിസാല സ്റ്റഡി സർക്കിൾ (ആർ . എസ്. സി) ബഹ്‌റൈൻ നാഷനൽ കമ്മിറ്റി അന്തിമ രൂപം നൽകി.

പുതുതലമുറയിൽ വായനാ സംസ്‌കാരം വളർത്തിയെടുക്കാനുള്ള ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വായനാ സദസ്സ്, സാംസ്‌കാരിക സംസർഗ്ഗം, ഓൺലൈൻ സംവാദം , ഗൃഹ സമ്പർക്കം എന്നിവ നടക്കും.

പ്രചരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം ആർ.എസ്.സി ഗൾഫ് കൗൺസിൽ ഓർഗനൈസിങ് കൺവീനർ ശമീം തിരൂർ നിർവ്വഹിച്ചു. അബ്ദുറഹ്മാൻ കുട്ടി സഖാഫി, ശുക്കൂറലി ചെട്ടിപ്പടി, അൻവർ സലീം സഅദി, അബ്ദുൾ റഹീം സഖാഫി ,വി.പി.കെ. മുഹമ്മദ് , സുനീർ നിലമ്പൂർ, നവാസ് പാവണ്ടൂർ , ഷഹീൻ അഴിയൂർ , ഫൈസൽ ചെറുവണ്ണൂർ, എന്നിവർ സംബന്ധിച്ചു. ഫൈസൽ കൊല്ലം സ്വാഗതവും അശ്‌റഫ് മങ്കര നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP