Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള നവോത്ഥാനം പ്രവാസികൾ പങ്കു ചോദിക്കുന്നു' എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ അഭിപ്രായ സംഗമം ശ്രദ്ധേയമായി

കേരള നവോത്ഥാനം പ്രവാസികൾ പങ്കു ചോദിക്കുന്നു' എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ അഭിപ്രായ സംഗമം ശ്രദ്ധേയമായി

അബഹ: 'കേരള നവോത്ഥാനം പ്രവാസികൾ പങ്കു ചോദിക്കുന്നു' എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗൾഫിൽ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഷഫാ അബഹ ഹോട്ടലിൽ നടന്ന അഭിപ്രായ സംഗമം ശ്രദ്ധേയമായി.

കേരളത്തിന്റെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിൽ പ്രവാസികൾ നിർവഹിച്ച പങ്ക് അനിഷേധ്യമാണ്. കേരളാ നവോത്ഥാനത്തിൽ ഭൂപരിഷ്‌കരണം വായിക്കപ്പെടുമ്പോഴും അതിന്റെ വികാസം പോലും പ്രവാസത്തെ ആശ്രയിച്ചായിരുന്നു. കേരളത്തിൽ ഉയർന്നു വന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുടെ വളർച്ചക്കും പ്രവാസം കാരണമായി. ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസികളുടെ ന്യായമായ ആവശ്യത്തെ മുൻനിർത്തിയുള്ള ചർച്ചകൾ ഉത്തരവാദിത്വപ്പെട്ട കേന്ത്രങ്ങളിൽനിന്നും ശക്തമായി ഉയർന്നു വരേണ്ടതുണ്ട്. ഇപ്പോൾ രൂപപ്പെട്ട് വരുന്ന പ്രവാസത്തിന്റെ ആധിയിൽ പുനരധിവാസവും ചർച്ചയിൽ വിഷയീഭവിച്ചു.

എങ്ങുമെത്താതെ പോവുന്ന പ്രവാസിവോട്ട് ഇനിയും പരിഹരിക്കപ്പെടാത്തതിൽ ആശങ്കകളുയർന്നു. അബഹ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രൊഫഷനലുകൾ പങ്കെടുത്ത സംഗമം സാജിദ് സഖാഫിയുടെ അധ്യക്ഷതയിൽ കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി പ്രൊഫസർ ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. RSC നാഷനൽ സ്റ്റുഡന്റസ് കൺവീനർ ആഷിഖ് സഖാഫി ആമുഖ പ്രഭാഷണം നടത്തി.

Dr.ലുഖ്മാൻ, Dr.നസീം, Dr.അഭിലാഷ്, എൻജിനീയർ തബസുൽ, പ്രൊഫസർ ജാബിർ, സിദ്ധീഖ് സർ (അൽജനുബ് പ്രിൻസിപ്പൽ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നാഷനൽ വിസ്ഡം കൺവീനർ Dr. മുഹ്സിൻ ചർച്ച നിയന്ത്രിച്ചു. നിയാസ് സ്വാഗതവും ഹകീം അശ്റഫി നന്ദിയും ആശംസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP