Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തി; സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിന് ഉദ്ഘാടനം ഇന്ന് മനാമയിൽ

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തി; സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിന് ഉദ്ഘാടനം ഇന്ന് മനാമയിൽ

മനാമ: സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ത്രൈമാസ കാന്പയിൻ അൽ-ഫിത്വ് റ-2019 യുടെ ഉദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) രാത്രി 9 മണിക്ക് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.

ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളെ ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികളോടെയാണ് സമസ്ത ബഹ്‌റൈൻ ത്രൈമാസ കാന്പയിൻ ആചരിക്കുന്നത്.

കാന്പയിൻ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവഹിക്കും, പ്രമുഖ വാഗ്മിയും മനഃശാസ്ത്രജ്ഞനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

ഇതിനായി കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ. ഡോ.സാലിം ഫൈസിക്ക് സമസ്ത ബഹ്‌റൈൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര എയർപോർട്ടിൽ സ്വീകരണം നൽകി.

സമസ്ത ബഹ്‌റൈൻ ക്യാന്പയിന്റെ ഭാഗമായി ഇന്നു മുതൽ 10 ദിവസങ്ങളിലായി ബഹ്‌റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വ്യത്യസ്ത വിഷയങ്ങളിൽ ഡോ.സാലിം ഫൈസി ക്ലാസെടുക്കും. കൂടാതെ മനഃശാസ്ത്രജ്ഞൻ കൂടിയായ ഉസ്താദിന്റെ കൗൺസിലിങ് സേവനം വിദ്യാർത്ഥികൾക്കും ഫാമിലികൾക്കും ലഭ്യമാണ്. ഇതിനായി മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്ത് വരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 00973-35107554, 33049112, 35913786.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP