Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിലെ നിറഞ്ഞ സദസ്സുകളിൽ ഡോ.സാലിം ഫൈസിയുടെ പഠന ക്ലാസ്സുകൾ തുടരുന്നു;കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും' ഇന്ന് മനാമയിൽ

ബഹ്‌റൈനിലെ നിറഞ്ഞ സദസ്സുകളിൽ ഡോ.സാലിം ഫൈസിയുടെ പഠന ക്ലാസ്സുകൾ തുടരുന്നു;കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും' ഇന്ന് മനാമയിൽ

മനാമ- പ്രമുഖ പണ്ഢിതനും മനഃശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസ്സുകൾ ബഹ്‌റൈനിൽ തുടരുന്നു. സമസ്ത ബഹ്‌റൈൻ ആചരിക്കുന്ന അൽഫിത്വ് റ-2019 ത്രൈമാസ കാന്പയിന്റെ ആദ്യ 10 ദിവസങ്ങളിൽ സമസ്ത ബഹ്‌റൈന്റെ വിവിധ ഏരിയാ കേന്ദ്രങ്ങളിലായി വൈവിധ്യമാർന്ന വിഷയങ്ങൾ ഡോ.സാലിം ഫൈസി അവതരിപ്പിച്ചു വരുന്നത്.

കാന്പയിൻ സമാപനത്തോടനുബന്ധിച്ച് ഇന്നും നാളെയും (വെള്ളി, ശനി ദിവസങ്ങളിൽ) മനാമയിലാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് (5-4-19, വെള്ളി) രാത്രി 9 മണിക്ക് മനാമ ഗോൾഡ്‌സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ പുരുഷന്മാർക്ക് വേണ്ടി പ്രത്യേക വിഷയം അവതരിപ്പിക്കും.

കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ വിശദീകരിച്ച് പരിഹാരം നിർദേശിക്കുന്ന കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും എന്നതാണ് ഇന്നത്തെ വിഷയം. ഈ പഠന ക്ലാസ്സിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് പ്രവേശനം. ഇതു കൂടാതെ, വെള്ളിയാഴ്ച സുബ്ഹി നമസ്‌കാര ശേഷവും ഉച്ചതിരിഞ്ഞും വൈകിട്ടും സാലിം ഫൈസിയുടെ വിവിധ പഠന ക്ലാസ്സുകൾ നടക്കും.

തുടർന്ന് ശനിയാഴ്ച കാലത്ത് 10 മണി മുതൽ 12 വരെ പെൺകുട്ടികൾക്കും, ജുമുഅക്കു ശേഷം 2 മുതൽ 4 വരെ ആൺകുട്ടികൾക്കും മാത്രമായി കെമസ്ട്രി ഓഫ് ലൗവ് എന്ന വിഷയം അവതരിപ്പിക്കും.

തുടർന്ന് ദശദിന കാന്പയിൻ പ്രഭാഷണങ്ങളുടെ സമാപനവും പൊതു സമമ്മേളനവും ശനിയാഴ്ച രാത്രി 9.മണിക്ക് മനാമയിൽ നടക്കും. ശനിയാഴ്ച വരെ ഫാമിലികൾക്കും കുട്ടികൾക്കും ഡോ.സാലിം ഫൈസിയുടെ സൗജന്യ കൗൺസിലിങ് സേവനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് - +973 3345 0553.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP