Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനം ബഹ്‌റൈനിൽ ശ്രദ്ധേയമായി; 'അപ്‌ഡേറ്റ് 2020' ക്യാമ്പയിൻ പ്രഖ്യാപിച്ചു

എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനം ബഹ്‌റൈനിൽ ശ്രദ്ധേയമായി; 'അപ്‌ഡേറ്റ് 2020' ക്യാമ്പയിൻ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

മനാമ: സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് കെ എസ് എസ് എഫിന്റെ 30ാമത് സ്ഥാപക ദിനം ബഹ്‌റൈനിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ബഹ്‌റൈൻ എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ മനാമ സമസ്ത ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ സ്‌നേഹ സംഗമം നടത്തിയാണ് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് മുന്നോടിയായി സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ് രി തങ്ങൾ പതാക ഉയർത്തി.

സമസ്ത ബഹ്‌റൈൻ കോഡിനേറ്റർ അശ്‌റഫ് അൻവരി ചേലക്കര ഉദ്ഘാടനം ചെയ്തു. സ്വാതികരായ നേതാക്കളുടെയും, ആത്മാർത്ഥതയുള്ള പ്രവർത്തകരുടെയും, കർമ്മഫലമായി മൂന്നു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ -സേവന - സാമൂഹ്യ രംഗത്തെ തുല്യതയില്ലാത്ത പ്രസ്ഥാനമായി മാറിയ എസ്‌കെ എസ് എസ് എഫ് ശക്തിപ്പടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു,

ജോലിയാവശ്യാർത്ഥം ബഹ്‌റൈനിൽ നിന്ന് യാത്ര തിരിക്കുന്ന സമസ്തയുടെ സജീവ പ്രവർത്തകൻ സിക്കന്ദർ മട്ടാഞ്ചേരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സിക്കന്തറിനുള്ള എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ സ്‌നേഹോപഹാരം ട്രഷറർ സജീർ പന്തക്കൽ സമ്മാനിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന സംഘടനയുടെ കർമ്മപദ്ധതികളുൾക്കൊള്ളുന്ന 'അപ്‌ഡേറ്റ് 2020'ക്യാമ്പയിന്റെ പ്രഖ്യാപനം സമസ്ത ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മുസ് ലിയാർ എടവണ്ണപ്പാറ നിർവ്വഹിച്ചു.

റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. എസ് എം അബ്ദുൽ വാഹിദ്, ശംസുദ്ധീൻ ഫൈസി കുഞ്ഞിപ്പള്ളി, റശീദ് ഫൈസി കംബ്ലക്കാട്, സയ്യിദ് യാസർ ജിഫ് രി തങ്ങൾ, അബ്ദുൽമജീദ് ചോലക്കോട്, സൈഫുദ്ധീൻ കൈപ്പമംഗലം സാമൂഹ്യ പ്രവർത്തകൻ കെ.ടി സലീം എന്നിവർ പ്രസംഗിച്ചു.

ഹാഫിള് ശറഫുദ്ധീൻ ഖിറാഅത്ത് നടത്തി, ഇസ്മായീൽ പയ്യന്നൂർ, നൗഷാദ് കൊയിലാണ്ടി, മുസ്തഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, എ.പി ഫൈസൽ, റഈസ് അസ്വ്ലഹി, നവാസ് നെട്ടൂർ, യഹ്യ പട്ടാമ്പി, ഉമൈർ വടകര എന്നിവരുൾപ്പെടെ സമസ്ത ബഹ്‌റൈൻ - എസ്.കെ എസ് എസ് എഫ് കേന്ദ്ര- ഏരിയാ നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു. വർക്കിങ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും പി.ബി മുഹമ്മദ് കരുവൻതിരുത്തി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP