Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസിലെന്റിൽ കൊല്ലപ്പെട്ടവർക്കായിബഹ്‌റൈനിലെങ്ങും സമസ്തയുടെ പ്രാർത്ഥനാ സദസ്സുകൾ

ന്യൂസിലെന്റിൽ കൊല്ലപ്പെട്ടവർക്കായിബഹ്‌റൈനിലെങ്ങും സമസ്തയുടെ പ്രാർത്ഥനാ സദസ്സുകൾ

മനാമ: സമസ്ത ബഹ്‌റൈന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിച്ചു. ന്യൂസ് ലന്റിലെ ഇരുമസ്ജിദുകളിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി വിശ്വാസികളെല്ലാവരും പ്രത്യേക പ്രാർത്ഥനയും മയ്യിത്ത് നിസ്‌കാരവും നടത്തണമെന്ന ആഹ്വാനമനുസരിച്ചാണ് ബഹ്‌റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നിരവധി പേർ പങ്കെടുത്ത പ്രാർത്ഥനാ സദസ്സുകൾ നടന്നത്.

മനാമയിൽ പ്രതിവാര സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് നടത്തിയ പ്രാർത്ഥനാ സദസ്സിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥനക്ക് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകി. ഉദ്‌ബോധന പ്രഭാഷണവും അദ്ദേഹം നിർവ്വഹിച്ചു. സമസ്ത ബഹ്‌റൈൻ ഭാരവാഹികളും മദ്‌റസാ അദ്ധ്യാപകരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP