Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രമുഖ പണ്ഢിതൻ മാണിയൂർ ഉസ്താദ് ബഹ്‌റൈനിൽ;സമസ്ത ബഹ്‌റൈൻ പ്രാർത്ഥനാ സദസ്സ് വെള്ളിയാഴ്ച മനാമയിൽ

പ്രമുഖ പണ്ഢിതൻ മാണിയൂർ ഉസ്താദ് ബഹ്‌റൈനിൽ;സമസ്ത ബഹ്‌റൈൻ പ്രാർത്ഥനാ സദസ്സ് വെള്ളിയാഴ്ച മനാമയിൽ

മനാമ: പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ നാളെ (23, വ്യാഴാഴ്ച) ബഹ്‌റൈനിലെത്തും.

വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന ഉസ്താദിന് സമസ്ത ബഹ്‌റൈൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകും.
ഹ്രസ്വസന്ദർശനാർത്ഥം ബഹ്‌റൈിലെത്തിയ ഉസ്താദ് പങ്കെടുക്കുന്ന വിപുലമായ ദുആ മജ് ലിസും ഇഫ്താർ മീറ്റും 24ന് വെള്ളിയാഴ്ച 4.30 മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖർ പങ്കെടുക്കും.

വിശ്വാസികൾക്ക് ഉസ്താദിനെ നേരിൽ കാണാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.ജാതി മത ഭേദമന്യെ നാട്ടിലും മറുനാട്ടിലും മാണിയൂർ ഉസ്താദിനെ നേരിൽ കാണാനും അനുഗ്രഹം നേടാനുമായി എത്തുന്ന വിശ്വാസികൾ ഏറെയാണ്.

കണ്ണൂർ ജില്ലയിലെ ചെറുവത്തല പ്രദേശത്തെ സുപ്രസിദ്ധരായ പുറത്തിൽ ശൈഖിന്റെ കുടുംബ പരന്പരയിൽ പെട്ട ശ്രേഷ്ഠ പണ്ഢിതൻ കൂടിയാണ് മാണിയൂർ ഉസ്താദ്.ഇവിടെ ബുശ്‌റ മൻസിലിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉസ്താദിന്റെ സാമീപ്യവും അനുഗ്രഹവും തേടി എത്തുന്നത് ആയിരങ്ങളാണ്. ഒരാഴ്ച മുന്പ് ടോക്കൺ എടുത്ത് ഉസ്താദിനെ കാണാനായി കാത്തിരിക്കുന്നവരുടെ നീണ്ട നിരയും ഇവിടെ പതിവു കാഴ്ചയാണ്.

ഒരു ആശുപത്രിയുടെ പ്രതീതി ജനിപ്പിക്കുമാർ കാൻസർ രോഗികൾ, കിഡ്‌നി രോഗികൾ തുടങ്ങി മാരകമായ രോഗം ബാധിച്ചവർ മുതൽ ശാരീരികമായും മാനസികമായും പ്രയാസപ്പെടുന്നവരും വിവിധ ഭാഗങ്ങളിലായി ആത്മീയ സദസ്സുകളിൽ പങ്കെടുപ്പിക്കാനായി ഒരു തിയ്യതി തേടിയെത്തുന്നവരുമെല്ലാം കൂട്ടത്തിലുണ്ടാകും. എല്ലാവർക്കുമായി നീക്കിവെക്കാൻ ഒരു മിനുട്ടു പോലും സമയമില്ലാത്ത ഉസ്താദ് രോഗികൾക്കെല്ലാം പ്രത്യേകമായി മന്ത്രിച്ച വെള്ളം നൽകി പ്രാർത്ഥന നടത്തുന്നതും അവർക്ക് ആശ്വാസമാകുന്നതും പതിവാണ്.

അനിയന്ത്രിതമായി തീർന്ന സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനാണ് ഒരാഴ്ച മുന്പ് ടോക്കൺ നൽകുന്ന രീതി സ്വീകരിക്കപ്പെട്ടത്. അപ്രകാരം 2000 ടോക്കൺ മാത്രമേ ഒരാഴ്ച വിതരണം ചെയ്യൂവെന്നതും സന്ദർശക ബാഹുല്ല്യം വിളിച്ചറിയിക്കുന്നതാണ്. 2000ത്തിനു മുകളിൽ വരുന്ന സന്ദർശകർക്കെല്ലാം തൊട്ടടുത്ത ആഴ്ചയിലേക്കാണ് ടോക്കൺ ലഭിക്കുന്നത്.. എന്നിട്ടും ഒരാഴചക്കപ്പുറം ഉസ്താദിന്റെ സാന്നിധ്യം കൊതിച്ച് കാത്തിരിക്കുന്ന ജാതി-മത-ഭേദമന്യെയുള്ള വിശ്വാസികളുടെ കാത്തിരിപ്പും ഏറെ വിസ്മയകരമാണ്.

ഈ തിരക്കിനിടയിൽ നിന്നാണ് ഉസ്താദ് ഇന്ന് ബഹ്‌റൈനിലെത്തുന്നത്. അതു കൊണ്ടു തന്നെ ഉസ്താദിന്റെ ഈ സന്ദർശനം ബഹ്‌റൈനിലെ വിശ്വാസി സമൂഹം വലിയ ആഹ്‌ളാദത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്.

ഉസ്താദിനെ വ്യക്തിപരമായി കാണാനും അനുഗ്രഹം തേടാനും സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടുന്നവരുമുണ്ട്.ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് 4.30മുതൽ ഇഫ്താർ വരെയുള്ള സമയം വിപുലമായ രീതിയിൽ ഉസ്താദിന്റെ നസ്വീഹത്തിനും കൂട്ടുപ്രാർത്ഥനക്കും അവസരമൊരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 00973-39474715, 39128941.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP