Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സമസ്ത ബഹ്‌റൈൻ ദുആ മജ് ലിസിലും ഇഫ്താറിലും വിശ്വാസികൾ നിറഞ്ഞൊഴുകി; വിശ്വാസികൾ ശുഭാപ്തി വിശ്വാസക്കാരാകണം: മാണിയൂർ ഉസ്താദ്

സമസ്ത ബഹ്‌റൈൻ ദുആ മജ് ലിസിലും ഇഫ്താറിലും വിശ്വാസികൾ നിറഞ്ഞൊഴുകി; വിശ്വാസികൾ ശുഭാപ്തി വിശ്വാസക്കാരാകണം: മാണിയൂർ ഉസ്താദ്

മനാമ: വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും പ്രയാസങ്ങളും പുതുമയുള്ളതല്ലെന്നും പ്രതിസന്ധികൾക്കു നടുവിലും ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുകയാണ് നാം വേണ്ടതെന്നും സമസ്ത കേന്ദ്ര മുശാവറാംഗവും സുപ്രഭാതം രക്ഷാധികാരിയുമായ ശൈഖുനാ മാണിയൂർ ഉസ്താദ്.സമസ്ത ബഹ്‌റൈൻ മനാമയിൽ സംഘടിപ്പിച്ച ദുആ മജ് ലിസിൽ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭൗതിക ലോകത്ത് പ്രയാസങ്ങളും പ്രശ്‌നങ്ങളും വിശ്വാസികളുടെ കൂടെപിറപ്പാണ്. അത് ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമുണ്ടാകുന്നതല്ല, ലോകമെന്പാടുമുള്ള വിശ്വാസികളുടെ സ്ഥിതിയാണ്.

എന്നാൽ, അല്ലാഹു വിധിച്ചതല്ലാതെ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസം നമുക്ക് ആത്മവിശ്വാസം പകരും. തന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ തവക്കുൽ ചെയ്തു ജീവിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിക്ക് പ്രതിസന്ധികളിൽ തളരേണ്ടി വരില്ലെന്ന് വി.ഖുർആൻ 9:51ൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ജനാധിപത്യരാജ്യമായി നമ്മുടെ രാജ്യം ഒരു നിലനിൽക്കുന്നതിനാൽ ആർക്കും അത്തരം അനാവശ്യ ആശങ്കകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവരാരും ഏതെങ്കിലുമൊരു വിഭാഗത്തിന്റെമാത്രം വോട്ടുകൾ കൊണ്ടു ജയിക്കുന്നവരല്ല, രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം ന്യൂനപക്ഷത്തിന്റെ മാത്രം വോട്ടുകൾ കൊണ്ടും ജയിക്കുന്നവരല്ല. എല്ലാവർക്കും എല്ലാവരും വോട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ജന പ്രതിനിധികൾ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുമെന്ന ശുഭപ്രതീക്ഷയാണ് നമുക്കുണ്ടാകേണ്ടത്.

അവർ അവരുടെ ചുമതല നിർവ്വഹിക്കുന്‌പോൾ ഭരണാധികാരികൾക്ക് അത് അവഗണിച്ചു മുന്നോട്ടുപോകാൻ കഴിയില്ല. അതോടൊപ്പം നീതിക്ക് വേണ്ടി നില നിൽക്കുന്ന കോടതികളും നമ്മുടെ രാജ്യത്തുണ്ട്. അനീതിക്കെതിരെ അനുയോജ്യമായ രീതിയിൽ പൊരുതാൻ ശക്തമായ ഒരു നേതൃത്വവും, സുപ്രഭാതം ദിനപത്രം പോലുള്ള പത്ര-പ്രസിദ്ധീകരണങ്ങളും നിയമ വിദഗ്ദരും നമുക്കുണ്ട്. അവയെല്ലാം വേണ്ടസമയത്ത് വേണ്ടവിധം നമ്മുടെ നേതൃത്വം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

സമുദായ സംരക്ഷണവും നാടിന്റെ സമാധാനവും തന്നെയാണ് നമ്മുടെ നേതൃത്വമായ സമസ്ത വിഭാവനം ചെയ്യുന്നത്. ഇസ്ലാമിക സന്ദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ സമസ്ത എപ്പോഴും തള്ളിപ്പറയുകയും സമുദായത്തെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും അതുണ്ടാകും. നാം നേതൃത്വം പറയുന്നിടത്ത് നിൽക്കണമെന്നും സമസ്തയുടെ ശാശ്വതമായ നിലനിൽപ്പിനാവശ്യമായ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മനാമയിലെ സമസ്ത ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സിഇഒ മുസ്ഥഫ മാസ്റ്റർ മുണ്ടുപാറ സംസാരിച്ചു. മാണിയൂർ അബ്ദുല്ല ഫൈസി, എസ്.എം. അബ്ദുൽ വാഹിദ്, അശ്‌റഫ് കാട്ടിൽ പീടിക, ശഹീർ കാട്ടാന്പള്ളി എന്നിവരുൾപ്പെടെയുള്ള സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ നേതാക്കളും മദ്‌റസാ മുഅല്ലിംകളും സമസ്ത ബഹ്‌റൈൻ പോഷക സംഘടനാ പ്രതിനിധികളും ഭാരവാഹികളും സംബന്ധിച്ചു.

ദുആ മജ് ലിസിനോടനുബന്ധിച്ച് നടന്ന ഇഫ്താറിലും പ്രാർത്ഥനാ സദസ്സിലും പങ്കെടുക്കാനായി നിരവധി വിശ്വാസികളാണ് ഒഴുകിയെത്തിയത്. വിപുലമായ ഇഫ്താറിൽ വിഭവങ്ങൾ സജ്ജീകരിക്കാനും ഭക്ഷണ വിതരണത്തിനും എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ വളണ്ടിയർ ടീമും രംഗത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP