Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലൈലത്തുൽ ഖദ് ർ; ഗൾഫ് രാഷ്ട്രങ്ങളിലും 27ാം രാവ് ഇന്ന്;സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ആത്മീയ സംഗമം പുലർച്ചെ വരെ നീളും

ലൈലത്തുൽ ഖദ് ർ; ഗൾഫ് രാഷ്ട്രങ്ങളിലും 27ാം രാവ് ഇന്ന്;സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ആത്മീയ സംഗമം പുലർച്ചെ വരെ നീളും

മനാമ: വിശുദ്ധ റമദാനിലെ ശ്രേഷ്ഠകരമായ 27 ാം രാവ് കേരളത്തോടൊപ്പം ഗൾഫ് രാഷ്ട്രങ്ങളിലും വിവിധ ചടങ്ങുകളോടെ ഇന്ന്(വെള്ളിയാഴ്ച) ആചരിക്കും.അവസാന വെള്ളിയാഴ്ചയും ലൈലത്തുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന ദിനവുമായതിനാൽ ഇന്ന് ഗൾഫ് രാജ്യങ്ങളിലെ പള്ളികൾ രാത്രിയും പകലും വിശ്വാസികളെ കൊണ്ടു നിറയും.

വിശുദ്ധ റമദാനിന് വിടപറയുന്ന ഖുതുബയുൾപ്പെട്ട അവസാന വെള്ളിയാഴ്ചയായതിനാൽ ജുമുഅയിലും ശേഷം പള്ളിയിൽ നടക്കുന്ന വിവിധ ചടങ്ങുകളിലും വിശ്വാസികൾ നിറഞ്ഞൊഴുകും. രാത്രിയും പകലുമായി കൂടുതൽ സമയം ഇഅ്തികാഫിൽ ചിലവഴിക്കാനും വിശ്വാസികൾ എത്തും. ഇന്ന് വൈകിട്ട് ഇഫ്താറിനോടനുബന്ധിച്ചും, രാത്രിയും തറാവീഹിനു ശേഷവുമായി നിരവധി സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ നടക്കും.
വിവിധ രാഷ്ട്രങ്ങളിലെ മത കാര്യ മന്ത്രാലയങ്ങളും പ്രവാസി മത സംഘടനകളും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ബഹ്‌റൈനിൽ രാജ്യത്തെ പ്രധാന പള്ളിയായ അൽ ഫാതിഹ് ഗ്രാന്റ് മോസ്‌കിലാണ്പ്ര ധാനമായും  ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലും മതകാര്യ വിഭാഗവും ഔഖാഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നത്തെ പരിപാടി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച് 'ഖുർആൻ അംബാസഡർമാർ' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലും അന്താരാഷ്ട്ര തലത്തിലും നടന്ന വിവിധ ഖുർആൻ മത്സരങ്ങളിലെ വിജയികളെ അധികൃതർ ആദരിക്കും.

ഈ പരിപാടി രാത്രി 9.15 മുതലാണ് ഇവിടെ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. 79 പേർ ചടങ്ങിൽ പങ്കെടുത്ത് ആദരം ഏറ്റു വാങ്ങും. 6 രാഷ്ട്രങ്ങളിലായി നടന്ന 22 അന്താരാഷ്ട്രമത്സരങ്ങളിലാണ് ഇവർ പങ്കെടുത്തത്. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

മനാമ ഗോൾഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന പതിവ് ഇഫ്താർ സംഗമ ശേഷം തൊട്ടടുത്തുള്ള സമസ്ത പള്ളി എന്ന മസ്ജിദിൽ ഹാഫിള് ശറഫുദ്ധീൻ മുസ്ലിയാർ കണ്ണൂർ നേതൃത്വം നൽകുന്ന തറാവീഹ് നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം എന്നിവയും തൗബ, ദിക് ർ-ദുആ മജ് ലിസ്, പ്രഭാഷണം, സ്വലാത്ത് എന്നിവയും നടക്കും. പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുൾക്കൊള്ളുന്ന ആത്മീയ സംഗമത്തിന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകും. സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP