Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമസ്ത ഹിദ്ദ് ഏരിയ മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

സമസ്ത ഹിദ്ദ് ഏരിയ മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

മനാമ: 'സമസ്ത' ബഹ്‌റൈൻ ഹിദ്ദ് ഏരിയ സംഘടിപ്പിച്ച 'ഈദേ റബീഅ് - മീലാദ് ഫെസ്റ്റ്' 1494 ശ്രദ്ധേയമായി.നബിദിനത്തോടനുബന്ധിച്ച് 'കരുണയാണ് തിരുനബി' എന്ന പ്രമേയത്തിലാണ് വിവിധ പരിപാടികളോടെ മീലാദ് ഫെസ്റ്റ് നടന്നത്.

വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഉദ്ഘാടന ചടങ്ങ്, ബുർദ്ദ മജ്ലിസ്, ദഫ് പ്രദർശനം,സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ ഉൾക്കൊള്ളിച്ച പരിപാടി ഏരിയാ വൈസ് പ്രസിഡന്റ് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരിയുടെ അദ്ധ്യക്ഷതയിൽ സയ്യീദ് യാസിർ ജിഫ് രി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്വദേശി പ്രമുഖൻ ശൈഖ് മുഹമൂദ് അബ്ദുല്ലാഹ്, ആസിഫ് അൽ ഹിലാൽ ,അഷ്‌റഫ് കാട്ടിൽപീടിക, ഉമർ ലൗവ് ലി, കെ എം എസ് മൗലവി, സകരിയ ദാരിമി ഉമ്മുൽ ഹസ്വം, ഉബൈദുല്ല റഹ് മാനി, ഷമീർ സോളാർ , നൂറുദ്ദീൻ മുണ്ടേരി, എം ടി പി ഇസ്മായിൽ ,ടി പി ഉസ്മാൻ , കാവനൂർ ഉസ്താദ് ,നൗഷാദ് കൊയിലാണ്ടി ,ശറഫുദ്ദീൻ മാരായ മംഗലം എന്നിവർ പങ്കെടുത്തു. ഫാസിൽ നടുവണ്ണൂർ സ്വാഗതവും റഫീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.

ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടി വീക്ഷിക്കാനെത്തിയത്. ഇതോടനുബന്ധിച്ച് ദാറുശ്ശിഫയുടെ ആഭിമുഖ്യത്തിൽ നേരത്തെ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് : 00973-39478807.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP