Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈനിലെ സമസ്ത മദ്‌റസകളിൽ പ്രാർത്ഥനാദിനമാചരിച്ചു

ബഹ്‌റൈനിലെ സമസ്ത മദ്‌റസകളിൽ പ്രാർത്ഥനാദിനമാചരിച്ചു

സ്വന്തം ലേഖകൻ

മനാമ: സമസ്തയുടെ ആഹ്വാന പ്രകാരം സമസ്ത മദ്‌റസകളിൽ നടന്ന പ്രാർത്ഥനദിനാചരണം ബഹ്‌റൈനിലും സംഘടിപ്പിച്ചു.സമസ്ത ബഹ്‌റൈൻ ബഹ്‌റൈൻ റെയ്ഞ്ചിനു കീഴിൽ പ്രവർത്തിക്കുന്ന ബഹ്‌റൈനിലെ മുഴുവൻ മദ്‌റസകളിലും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പ്രാർത്ഥനാ സദസ്സുകളാണ് നടന്നത്.

മനാമയിലെ കേന്ദ്രമദ്‌റസയായ ഇർഷാദുൽ മുസ് ലിമീൻ മദ്‌റസാ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സദസ്സിന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകി.
ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങൾ നിർവ്വഹിച്ചു. ഉസ്താദ് റബീഅ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജി,സ്വദർ മുഅല്ലിം അഷ്‌റഫ് അൻവരി സംസാരിച്ചു.

ഹാഫിള് ശറഫുദ്ധീൻ മൗലവി, കളത്തിൽ മുസ്ഥഫ, ശഹീർകാട്ടാന്പള്ളി, എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാർ, ഖാസിം മുസ്ലിയാർ, ശഫീഖ് മൗലവി, ശിഹാബ് മൗലവി, ജസീർ മൗലവി പങ്കെടുത്തു. സമസ്ത ബഹ്‌റൈൻ, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP