Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഡിയാക് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാർഡിയാക് സെമിനാർ, 'ഹൃദയ സ്പർശം 2019' സംഘടിപ്പിച്ചു

കാർഡിയാക് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാർഡിയാക് സെമിനാർ, 'ഹൃദയ സ്പർശം 2019' സംഘടിപ്പിച്ചു

കാർഡിയാക് കെയർ ഗ്രൂപ്പിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സനദിലുള്ള TMC ക്യാമ്പിൽ വച്ച് കാർഡിയാക് സെമിനാർ, സിപിആർ പ്രാക്ടീസ് ആൻഡ് മെഡിക്കൽ ക്യാംപ് 'ഹൃദയ സ്പർശം 2019' സംഘടിപ്പിച്ചു ,പ്രമുഖ വ്യക്തികളുടെ സാന്നിദ്യം കൊണ്ട് സെമിനാർ വളരെ ശ്രദ്ധേയമായി.ഡോ. ബാബു രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

തുമ്പമൺ പ്രവാസി അസോസിയേഷൻ, തുമ്പക്കുടം ബഹ്‌റൈൻ, സൗദി ചാപ്റ്റർ & അലിയ ഫ്‌ളവർസ് എന്നിവരുടെ സഹകരണത്തോടെയാണ് 'ഹൃദയ സ്പർശം 2019 സംഘടിപ്പിച്ചത്. തുമ്പമൺ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോർജ് മാത്യു അഭിസംബോധന നടത്തി.

ബഹുമാനപ്പെട്ട പാർലമെന്റ് അംഗം ഡോ. സസ്സൻ മൊഹമ്മദ് അബ്ദുൾ റഹീം കമാൽ ഫഹാച് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി. കെ. ചൗദരി ആശംസകൾ അറിയിച്ചു.കൂടാതെ പ്രിൻസ് നടരാജൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ, അരുൾദാസ് icrf ചെയർമാൻ, എബ്രഹാം ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.രക്ഷാധികാരി സുധീർ തിരുനാലത്ത്, കാർഡിയാക് കെയർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജീവ്, ഫൈസൽ എഫ്.എം, ജ്യോതിഷ് പണിക്കർ, ജഗത്, മണിക്കുട്ടൻ, മിമി മാത്യു, ശ്രീജ ശ്രീധരൻ, അംഗങ്ങൾ- സതീഷ് കുമാർ, ജിൻസി, ആതിര, ഈ പരിപാടികൾ നിയന്ത്രിച്ചു.

ഹൃദയ സംബന്ധമായ എല്ലാ സംശയ നിവാരണങ്ങൾക്കുമായി ഡോ. സോണി ജേക്കബ് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വീഡിയോ പ്രസന്റേഷനോടുകൂടി ക്ലാസ്സ് എടുത്തു.ബഹ്‌റൈൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നിഖിൽ ഷാ ഹാർട്ടറ്റാക് ഉണ്ടാകുന്നത് തടയുന്നതിനെ കുറിച് ക്ലാസ്സ് എടുത്തു

ശശികല ശശികുമാർ, നഴ്‌സ് അഡൈ്വസർ, Q I കോർഡിനേറ്റർ, ഐടിസി കോഓർഡിനേറ്റർ AHA ഇൻസ്ട്രക്ടർ- BLS, ACLS & PALS, സി.പി.ആർ. ചെയ്യുന്നത് എങ്ങിനെ എന്നതിനെ സംബന്ധിച്ച് ക്ലാസ്സ് എടുത്തു.ബഹ്‌റൈൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ 250 ലേറെ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.

ഐ.ഐ.സി.സി പ്രസിഡന്റ്, ബ്ലെസൻ മാത്യു, ജനറൽ സെക്രട്ടറി റിഷി, ഒഐസിസി പ്രസിഡന്റ് ബിനു കുന്നത്താനം, സാമൂഹിക പ്രവർത്തകർ- ജമാൽ കുറ്റിക്കുട്ടിൽ, നാസർ മഞ്ചേരി, തുമ്പമൺ ജനറൽ സെക്രട്ടറി . ക്രി. മിസ്റ്റർ റെനി അലക്‌സ്, വർഗീസ് മൊഡീൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റോയി, ക്രിനു, ഡെന്നി, മിൻസി, ജോയ് മലയിൽ, ബിനു പുത്തൻപുരിൽ, ടിഎംസി പ്രതിനിധി പി.ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 300 പേർ ഈ സേവനം പ്രയോജനപ്പെടുത്തി.ബിജു മലയിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP