Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളികൾക്കായി ആറാമത് കാർഡിയാക് സെമിനാർ ഹൃദയസ്പർശം സംഘടിപ്പിച്ചു

തൊഴിലാളികൾക്കായി ആറാമത് കാർഡിയാക് സെമിനാർ ഹൃദയസ്പർശം സംഘടിപ്പിച്ചു

'ഹൃദയസ്പർശം' കാർഡിയാക് കെയർ ഗ്രൂപ് ബഹ്റൈൻ ആറാമത് കാർഡിയാക് സെമിനാറും സി.പി.ആർ. പരിശീലനവും അസ്‌കർ എം.സി.എസ്.സി. ക്യാമ്പിൽ വച്ച് സംഘടിപ്പിച്ചു. കാർഡിയാക് കെയർ ഗ്രൂപ് രക്ഷാധികാരി സുധീർ തിരുനിലത്തിന്റെ സ്വാഗതത്തോടെ ആരംഭിച്ച സെമിനാറിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കൺസൽട്ടന്റ് കാർഡിയോളോജിസ്‌റ് ഡോ. സോണി ജേക്കബ് ഹൃദ്രോഗത്തെക്കുറിച്ചുള്ള വിശദമായ ക്ലാസ്സും, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സർവിസ് ലൈൻ ഹെഡും, ലൈസൺ ഫിസിഷ്യനും ആയ ഡോ. ബാബു രാമചന്ദ്രൻ പൊതു ആരോഗ്യത്തെക്കുറിച്ചും, അസ്രി മെഡിക്കൽ സെന്റർ ഒക്യുപേഷണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാർ, ഡോ. ദിലീപ് എന്നിവർ ചൂട് ബന്ധപ്പെട്ട രോഗങ്ങളെകുറിച്ചുമുള്ള ക്ലാസ്സും തൊഴിലാളികൾക്കായി എടുത്തു.

തുടർന്ന് തൊഴിലാളികൾക്ക് സി.പി.ആർ. പരിശീലനവും നടത്തി. ഏകദേശത്തെ മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്ത സെമിനാർ കാർഡിയാക് കെയർ ഗ്രൂപ് അംഗങ്ങൾ ആയ രാജീവൻ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ശ്രീജ ശ്രീധരൻ, സതീഷ്, രാകേഷ് ശർമ്മ എന്നിവർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP