Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാത്ര ജി.സി.സി സെമിനാർ 8ന്; കോഴിക്കോട് എയർപോർട്ട് പ്രശ്‌നങ്ങളും, ടിക്കറ്റ് നിരക്ക് വർദ്ധനയും ചർച്ചയാകും

യാത്ര ജി.സി.സി സെമിനാർ 8ന്; കോഴിക്കോട് എയർപോർട്ട് പ്രശ്‌നങ്ങളും, ടിക്കറ്റ് നിരക്ക് വർദ്ധനയും ചർച്ചയാകും

മനാമ: കോഴിക്കോട് എയർപോർട്ട് പ്രശ്‌നങ്ങളും, ഇന്ധന വില കുറഞ്ഞിട്ടും ടിക്കറ്റ് നിരക്ക് കുറയാത്ത അവസ്ഥയും ചർച്ച ചെയ്യുന്നതിന്, ഈ വരുന്ന വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോൺകോർഡ് ഹോട്ടലിൽവച്ച് '' യാത്ര ജി.സി.സി സെമിനാർ'' സംഘടിപ്പിക്കുമെന്ന് യാത്ര അവകാശ സംരക്ഷണസമിതി ചെയർമാൻ കെ.ടീ.സലിം കോൺകോർഡ് ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് എയർപോർട്ട് ഉദ്യോഗസ്ഥൻ, ഹക്കീം റൂബ എന്ന പ്രവസിയോടു ചെയ്തത് എന്താണെന്നു സെമിനാറിൽ വിഷയമാകുന്നുണ്ട്. അത് വിശദീകരിക്കാൻ ഹക്കീം റൂബസെമിനാറിൽ പങ്കെടുക്കുന്നുവെന്ന് യാത്ര ജനറൽ കൺവീനർ സാനി പോൾ പറഞ്ഞു.

കോഴിക്കോട് എയർപോർട്ട് പൊതു മേഖലയിൽ ആയതിനാൽ അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ട്.റൺവെ പുതിക്കി പണിതിട്ടും നേരത്തെ ഉള്ള വിമാനങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. കൂടാതെ ഹജ്ജ് സർവീസ് തിരിച്ചു കോഴിക്കോട് വിമാനത്താവളത്തിലേക്ക് വരുമോ എന്നും വ്യക്തമല്ല. പ്രവാസികൾ കൂടുതലുള്ള മലബാർ ഭാഗത്തെ എയർപോർട്ട് എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഹക്കീംറൂബക്കുണ്ടായ പീഡനങ്ങൾക്ക് സമാനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒട്ടനവദി യാത്രക്കാർ ഉണ്ട്. അവർക്കെല്ലാം അനുഭവങ്ങൾ പ്രസ്തുത യോഗത്തിൽ പങ്കുവെക്കാവുന്നതാണ്. പ്രവാസലോകം ഒറ്റെക്കെട്ടായി പിന്തുണ നൽകുന്ന സാഹചര്യം വന്നാൽ ഒരു പരിധിവരെ ഇവക്കു തടയിടാനവും. ഇത്തരം വ്യക്തികളുടെ ശബ്ദം പ്രവാസികളുടെ മൊത്തം ശബ്ദമാക്കേണ്ടതുണ്ടെന്നു യാത്ര സമിതി കരുതുന്നു.

ഇന്ധന വില പകുതിയിൽ ഏറെ കുറഞ്ഞിട്ടും അതിനനുസരിച്ച് പ്രവാസികൾക്ക് ഗുണം ചെയ്യുന്നവിധത്തിൽ എയർ ടിക്കറ്റ് നിരക്ക് കുറയുന്നില്ല എന്ന് മാത്രമല്ല , നാട്ടിലെ സ്‌കൂൾ വെക്കേഷൻ മൂലമുള്ളതിരക്ക് മുതലെടുത്ത് യാത്ര നിരക്ക് കുത്തനെ കൂട്ടുകയാണ് വിമാനകമ്പനികൾ ചെയ്തത്. ഇനി വരാൻപോകുന്ന ഗൾഫ് മേഖലയിലെ സ്‌കൂൾ വെക്കേഷൻ സമയത്തും ഇത് ആവർത്തിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇ കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പതിവ് മൗനം തുടരുകയാണ്. കേരളനിയമസഭ തെരഞ്ഞെടുപ്പു സമയത്ത്, വരും നാളുകളിൽ ഇതിനൊരു പരിഹാരം കാണുന്നതിനുപ്രവാസികളുടെ കൂട്ടായ സമ്മർദം എങ്ങിനെ നൽകാമെന്ന് സെമിനാറിൽ ചർച്ച ചെയ്യുന്നതാണ്. സെമിനാറിൽ ഉയർന്നുവരുന്ന അഭിപ്രായ നിർദ്ദേശങ്ങൾ കേരളത്തിലെ മുഴുവൻ എം.പീ. മാർക്കുംഅയച്ചുനൽകുന്നതായിരിക്കും. കൂടാതെ കേരള നിയമസഭയിലേക്ക് മൽസ്സരിക്കുന്ന മുഴുവൻസ്ഥാനാർത്ഥികൾക്കും, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾക്കും ഇവ നൽകും. ബഹ്‌റൈനിലെ ഒട്ടുമിക്ക രാഷ്ട്രീയ സാമൂഹിക പ്രാദേശിക സംഘടനകളും യാത്ര സമിതിയുമായി യോജിച്ചു പ്രവർത്തിക്കുന്നതിനാൽ, അവരുടെ എല്ലാം സഹായത്തലാവും ഇത് നടപ്പിൽ വരുത്തുക. നാട്ടിൽ, യാത്രാ സമിതിയുടെ മുൻ കൺവീനർ ഇ.പി. അനിൽ ഏകോപനം നടത്തും.

നേരത്തെ യാത്ര സമിതി നൽകിയ നിവേദനങ്ങൾക്ക് ജനപ്രതിനിധികളിൽ നിന്നും പ്രതികരണം ലഭിച്ചവഉണ്ടെന്നും, എംപി. സമ്പത്ത്, തിരുവനന്തപുരത്തെക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനം പുനഃസ്ഥാപിക്കുന്നതിനു നടപടി വേണം എന്ന് പാർലമെന്റിൽ ഉന്നയിച്ചതും, എം.കെ. രാഘവൻ എംപി.കോഴിക്കോട് എയർപോർട്ട് വിഷയത്തിൽ ഇടപെട്ടതും ഉദാഹരണങ്ങൾ ആണെന്നും യാത്ര സമിതി അറിയിച്ചു. പ്രവാസി യാത്രാ വിഷയങ്ങൾ വകുപ്പ് മന്ത്രിമാർ മുതൽ, പ്രധാനമന്ത്രി വരെയുള്ളവരുടെ ശ്രദ്ധയിൽ നിവേദനങ്ങളിലൂടെ യാത്ര സമിതി കൊണ്ടുവന്നിട്ടുണ്ടെന്നും, അവ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.

മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും യാത്ര സമിതിയുടെ കോർഡിനേഷൻ കമ്മിറ്റിയിലുള്ള സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന ഉച്ച ഭക്ഷണത്തോടു കൂടി കോൺകോർഡ് ഹോട്ടലിൽ വെള്ളിയാഴ്ച നടക്കാൻ പോകുന്ന സെമിനാറിലേക്ക്, ബഹ്‌റൈനിലെ മുഴുവൻ സംഘടനാ പ്രതിനിധികളെയും, യാത്ര വിഷയത്തിൽ തൽപ്പരായ പ്രവാസികളെയും പത്ര-ദൃശ്യ മാദ്ധ്യമ സുഹൃത്തുക്കളെയും ഹൃദയ പൂർവ്വം ക്ഷണിക്കുന്നതായി യാത്ര ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39855197 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ഇ. കെ. സലിം (അഡൈ്വസർ), എ.സി.എ. ബക്കർ, അജി ഭാസി (വൈസ് ചെയർമാന്മാർ) കെ.വി. പ്രകാശ്, വി.കെ. അനീസ് (ജോയിന്റ് കൺവീനർമാർ) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യാത്ര സംബന്ധമായ വിവരങ്ങൾ അടങ്ങിയ കൈ പുസ്തകം, യാത്ര സമിതി ഏപ്രിൽ 30 നു മുൻപ്പുറത്തിറക്കുന്നു. ബഹ്റൈൻ വിസ നിയമങ്ങൾ, കേരളത്തിലെ എയർപോർട്ട്/കസ്റ്റംസ് വിവരങ്ങൾ, എമിഗ്രേഷൻ നിയമങ്ങൾ, വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള രീതികൾ, മരുന്നുകൾ കൊണ്ടുവരുന്നതിനുള്ള സുരക്ഷിത മാർഗം, ടിക്കറ്റ് റദ്ദാക്കൽ, യാത്രക്കാരുടെ അവകാശങ്ങൾ, എയർ കാർഗോ - ലഗ്ഗേജ് നഷ്ടമായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, LMRA/ ഇന്ത്യൻ എംബസി വിവരങ്ങൾ, ഇന്ത്യയിലെ പ്രധാനപ്പെട്ട എയർപോർട്ട് നമ്പറുകൾ, ബഹറിനിൽ മരണപ്പെട്ടാൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് 'യാത്ര'എന്ന പേരിലായിരിക്കും കൈ പുസ്തകം തയ്യാറാക്കുക. ഇതിന്റെ സോഫ്റ്റ് ഓപ്പണിങ് ജി.സി.സി സെമിനാറിനോടൊപ്പം നടത്തുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് അന്നേ ദിവസം ഇതിലേക്കായി നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. [email protected] എന്ന ഇമെയിൽ വഴിയും അറിയിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP