Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊയിലാണ്ടിയുടെ സ്വന്തം ടി പി ക്കു മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

കൊയിലാണ്ടിയുടെ സ്വന്തം ടി പി ക്കു മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

സ്വന്തം ലേഖകൻ

മനാമ .ബഹ്റൈൻ കെഎംസിസി ഉപാധ്യക്ഷൻ, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു പ്രസ്ഥാനത്തിന് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ടി പി മുഹമ്മദ് അലിക്ക് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി.

മനാമ സഗായ റെസ്റ്റോറന്റ്റിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമം .സ്റ്റേറ്റ് ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘടനം ചെയ്തു. പ്രസിഡണ്ട് ടി പി നൗഷാദ് അധ്യക്ഷനായിരുന്നു.

മുൻ പ്രസിഡണ്ട് എസ് വി ജലീൽ ,സ്റ്റേറ്റ് സെക്രറ്ററിമാരായ എ പി ഫൈസൽ ,ഓ കെ കാസിം ,വൈസ് പ്രസിഡണ്ട് ഗഫൂർകൈപ്പമംഗലംജില്ലാ സെക്രട്ടറി ഇസ്ഹാഖ് പി കെ ,ഹമീദ് അയനിക്കാട്,സയിൻ കൊയിലാണ്ടി ,റഷീദ്,ടി കെ നാസർഎന്നിവർ , സംസാരിച്ചു.

മണ്ഡലം സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി റിപ്പോർട് അവതരിപ്പിച്ചു.മുൻസംസ്ഥാ ന പ്രസിഡണ്ട് ആയ സി കെ അബ്ദുറഹിമാൻ ,ഷാഫി പാറക്കട്ടെ ,മുസ്തഫ കെ പി എന്നിവർ പങ്കെടുത്തു.മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ടി.പി ക്കു മെമന്റോയും മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തു മുനിസിപ്പൽ ഭാരവാഹികൾ അദ്ദേഹത്തെ ഷാൾ അണിയിക്കുകയും ചെയ്തു .

മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും ഹംസ കെ.ഹമദ് നന്ദിയും പറഞ്ഞു.അഷ്റഫ് കാട്ടിലപ്പീടിക,ജെപികെ തിക്കോടി , ഷഹീർ മഹമൂദ് ,ഫൈസൽ കൊയിലാണ്ടി ,ഫസ്ലു ഓ കെ ,എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP