Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ദുബൈ പ്ലാസാ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഉദ്ഘാടനം മനാമയിൽ ഇന്ന്

ദുബൈ പ്ലാസാ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഉദ്ഘാടനം മനാമയിൽ ഇന്ന്

മനാമ: ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങളുമായി ദുബൈ പ്ലാസ നാളെ മനാമയിൽ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്പന്നങ്ങളുമായാണ് സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. നാളെ വൈകിട്ട് 5.00 ന് മനാമ ഫിഷ് റൗണ്ട് (ഐക്യുറ പാർക്ക്) ന് മുൻവശം തയ്യാറാക്കിയിരിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥാപനം പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഭക്ഷ്യവസ്തുക്കളും ടെക്‌സ്‌റ്റൈൽ ഉല്പന്നങ്ങളും ഒഴികെയുള്ള എല്ലാവിധ ഉല്പ്ന്നങ്ങളും ഈ സ്ഥാപനത്തിൽ ലഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. ഉപഭോക്താവിന്റെ ഷോപ്പിംഗിന് പുതിയൊരു അനുഭവമായിരിക്കും ഈ സ്ഥാപനം. എല്ലാത്തരം ബ്രാൻഡഡ് വാച്ചുകൾ, ബാഗുകൾ, ഗുണനിലവാരമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, കോസ് മെറ്റിക്‌സ് ഐറ്റങ്ങൾ തുടങ്ങിയ ഉല്പന്നങ്ങൾ ആകർഷകമായ വിലയിൽ ഒരു കുടക്കീഴിൽ ലഭിക്കുക എന്ന ഉപഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് ഇവിടെ ഉല്പന്നങ്ങൾ തയ്യാറാക്കിയിരിക്കു ന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നവീനവും വൈവിധ്യങ്ങളുമായ ഉല്പന്നങ്ങളുടെ വിപുലമായ ശേഖരം സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി മികച്ച ഷോപ്പിങ് അനുഭവമായിരിക്കും ഉപഭോക്താവിന് ലഭിക്കുകയെന്നും അവർ പറഞ്ഞു.
ഗൾഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സിൽ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ സംരംഭമാണ് ദുബൈ പ്ലാസ. വ്യവസായ രംഗത്ത് ഒന്നര നൂറ്റാണ്ടിന്റെ പ്രവൃത്തിപരിചയവുമായാണ് ദുബൈ പ്ലാസ ഗ്രൂപ്പ്. ഇവർക്ക് സൗദി അറേബ്യയിൽ മാത്രം 12 ഡിപ്പാർട്ടുമെന്റ് ഷോപ്പുകൾ ഉണ്ട്. ഇതിന് പുറമേ ജി .സി.സി. രാഷ്ട്രങ്ങളിലും സഹോദര സ്ഥാപനങ്ങൾ നടന്നുവരുന്നു. ഇപ്പോൾ തുടക്കം കുറിച്ച ഈ സംരംഭത്തിന്റെ ബ്രാഞ്ചുകൾ ബഹ്‌റൈനിന്റെ വിവിധ സ്ഥലങ്ങളിൽ ഉടൻ ആരംഭിക്കുന്നതാണെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ കിഴിശ്ശേരി മുഹമ്മദ് അഷ്‌റഫ്, ഡയറക്ടർമാരായ അഷ്‌റഫ് മായഞ്ചേരി (സ്‌കൈ ഗ്രൂപ്പ്), നൗഷാദ് അലി അബ്ദുള്ള (സ്‌കൈ ഗ്രൂപ്പ്), മാനേജർ കിഴിശ്ശേരി ജിഷാർ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP