Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇശൽ അറേബ്യ 2016' സെപ്റ്റംബർ 13ന് ബഹ്‌റൈനിൽ

'ഇശൽ അറേബ്യ 2016' സെപ്റ്റംബർ 13ന് ബഹ്‌റൈനിൽ

ഡെൽമൺ ഫോർ ആർട്ടിസ്റ്റിക് പ്രൊഡകഷൻസിന്റെ ബാനറിൽ 'ഇശൽ അറേബൃ 2016' മ്യൂസിക്കൽ മെഗാ കോമഡി ഷോ ചുട്ടു പൊള്ളുന്ന വേനലിലെ കുളിർ മഴ പോലെ ഓണം പെരുന്നാൾ ആഘോഷത്തിന് മാറ്റു കൂട്ടാൻ 2016 സെപ്റ്റംബർ 13 വൈകിട്ട് 7 മണി മുതൽ ഇസ ടൗൺ ഇന്തൃൻ സ്‌കൂൾ ബഹ്റൈൻ ജഷന്മാൾ ഹാളിൽ വച്ച് നടത്തുന്നു.

ഹൃദൃമായ സിനിമാ ഗാനങ്ങളും, മാപ്പിളപ്പാട്ടുകളും, മനോഹരമായ ഓണപ്പാട്ടുകളും കൂടാതെ പൊട്ടിച്ചിരിയുടെ പേമാരി തീർക്കുന്ന കോമഡി സ്‌കിറ്റുകൾ, കണ്ണും കാതും കവരുന്ന മനോഹാരിത നിറഞ്ഞ ഒപ്പന എന്നിവയൊക്കെ കോർത്തിണക്കിയ നിരവധി സൗന്ദരൃമൂറുന്ന കലാപരിപാടികൾ ആണ് ആസ്വാധകർക്ക് വേണ്ടി 'ഇശൽ അറേബ്യ 2016' മ്യൂസിക്കൽ മെഗാ കോമഡി ഷോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മുഹമ്മദ് പുഴക്കര സംവിധാനം നിർവ്വഹിക്കുന്ന ഈ 'ഇശൽ അറേബ്യ 2016' മ്യൂസിക്കൽ മെഗാ കോമഡി ഷോ യുടെ കോർഡിനേറ്റർ ഇസ്മയിൽ യു.വി. ആണ്.

മലയാളത്തിന്റെ വാത്സലൃ മുത്ത് അക്ഷര കിഷോർ, മെലഡി ഗാനങ്ങളുടെ പാലാഴി തീർക്കുന്ന എടപ്പാൾ വിശ്വൻ, മാപ്പിളപ്പാട്ടു കൊണ്ട് യുവ മനസ്സുകളിൽ മയിലാട്ടം തീർക്കുന്ന തീർക്കുന്ന സലീം കോടത്തൂർ, സജിലാ സലീം, സിന്ധു പ്രേംകുമാർ, നിസാർ വയനാട്, അഞ്ജന അപ്പുകുട്ടൻ, സിനി വർഗ്ഗീസ്, റഫീക്ക് വടകര, ശിവദാസ് മട്ടന്നൂർ, സലീജ് സലീം, രഞ്ജിത്, റെജി മണ്ണേൽ തുടങ്ങി സിനിമാ, സീരിയൽ, മാപ്പിളപ്പാട്ട് രംഗങ്ങളിലെ പ്രശസ്തരായ പതിമൂന്നോളം കലാകാരന്മാർ അണിനിരക്കുന്ന ഈ മ്യൂസിക്കൽ മെഗാ കോമഡി ഷോ ബഹറിൻ മലയാളി പ്രവാസികൾക്ക് തികച്ചും ആനന്ദകരമായ ഒരു കലാ വിരുന്നായിരിക്കും.

പരിപാടിയുടെ ടിക്കറ്റ് നിരക്കുകൾ...
VVIP: 25 BD (4 Admit)
VIP : 15 BD (4 Admit)
VIP : 10 BD (2 Admit)
Gold : 5 BD (2 Admit)
Normal : 2BD (1 Admit)
ഇശൽ മർഹബ.2016..
പ്രോഗ്രാം ഡയറക്ടർ - മുഹമ്മദ് പുഴക്കര, പ്രോഗ്രാം കോഡിനേറ്റർ -ഇസ്മായിൽ യു.വി, പ്രോഗ്രാം കൺവീനർ എഫ്.എം. ഫൈസൽ, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ -എബ്രഹാം ജോൺ, കേരളീയസമാജം പ്രസി; രാധാക്യഷ്ണപിള്ള, പ്രതിനിധി ഫൈസൽ, ഇസ്ഹാഖ്, പ്രോഗ്രാം ചെയർമാൻ എമ്പസി മുഹമ്മദ്, ഖാർ സാഹിബ് ഇബ്രാഹിം റാവുത്തർ, റഷീദ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
മുഹമ്മദ് പുഴക്കര :3376 8600, ഇസ്മയിൽ.യു.വി. (33476757)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP