Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് കെ എസ് എസ് എഫ് പ്രവാസി കുടുംബ സംഗമം നാളെ അത്തിപ്പറ്റയിൽ;നോർക്കാ റൂട്ട്‌സിന്റെ പ്രത്യേക സെഷൻ ഉണ്ടായിരിക്കും

എസ് കെ എസ് എസ് എഫ് പ്രവാസി കുടുംബ സംഗമം നാളെ അത്തിപ്പറ്റയിൽ;നോർക്കാ റൂട്ട്‌സിന്റെ പ്രത്യേക സെഷൻ ഉണ്ടായിരിക്കും

മനാമ: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രവാസി വിങ് സംഘടിപ്പിക്കുന്ന പ്രവാസി കുടുംബ സംഗമം നാളെ (ജൂലൈ 10ന് ബുധനാഴ്ച) അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിങ്, ഫാമിലി ബജറ്റ്, സ്‌കിൽ ഡവലപ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനുമാണ് വേദിയൊരുക്കുന്നത്.

കാലത്ത് 10 മണിമുതൽ വൈകിട്ട് 5 മണിവരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്രവാസികൾ നേരിടുന്ന കുടുംബ പ്രശ്‌നങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയ ചർച്ച ചെയ്യും. ലീവിന് നാട്ടിലെത്തിയ പ്രവാസികൾക്കെല്ലാം കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സ്ത്രീക്ൾക്ക് പ്രത്യേക സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP