Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന്റെ കാരണം പ്രമാണങ്ങളുടെ ദുർവ്യാഖ്യാനം; അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന്റെ കാരണം പ്രമാണങ്ങളുടെ ദുർവ്യാഖ്യാനം; അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

മനാമ: ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ഖുർആനും സുന്നത്തും സച്ചരിതരായ മുൻഗാമികളുടെ ജീവിതത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും മാത്രമേ മനസ്സിലാക്കാവൂ എന്നും നവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന്റെ കാരണം പ്രമാണങ്ങളുടെ ദുർവ്യാഖ്യാനമാണെന്നും പ്രമുഖ പണ്ഡിതനും സുന്നി യുവജന സംഘം സെക്രട്ടറിയുമായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ നടത്തിയ ആദർശ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാല് മദ്ഹബുകളിലെ മതവിധികൾ സച്ചരിതരായ മുൻഗാമികളുടെ ഫത്‌വകളും വ്യാഖ്യാനങ്ങളുമാണ്. മദ്ഹബ് സ്വീകരിക്കലാണ് ഖുർആനും സുന്നത്തും സ്വീകരിക്കാൻ ഇന്നുള്ള ഏക പ്രതിവിധി. തിരുകേശ പള്ളി നിർമ്മാണം നടത്തുന്നില്ലെന്നും അങ്ങിനെ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ബഹറൈനിൽ വന്നു തിരുകേശ പള്ളിനിർമ്മാണം നടക്കുന്നുവെന്നും പറഞ്ഞ കാന്തപുരം ഇസ്‌ലാമിക പണ്ഡിതസമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സൈദലവി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ്  സയ്യിദ് ഫക് റുദ്ധീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ്  എസ്.വി ജലീൽ ആശംസകൾ നേർന്നു. സത്യധാര ജെനറൽ മനേജർ സുലൈമാൻ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. 36 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിക്കുള്ള ഉപഹാരസമർപ്പണം അബ്ദുൽ ഹമീദ് ഫൈസി അംപലക്കടവ് നിർവഹിച്ചു. ഉമറുൽ ഫാറൂഖ് ഹുദവി സ്വാഗതവും എസ്.എം.അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP