Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിംസ് ഓണ മഹോത്സവ് - ഒരുക്കങ്ങൾ പൂർത്തിയായി

സിംസ് ഓണ മഹോത്സവ് - ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: തിരുവോണനാളിൽ ഓണ സദ്യയൊരുക്കി മലയാളികളുടെ മഹോത്സവമായ ഓണം സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹറിൻ ആഘോഷിക്കുന്നു. ഏഴിന് തിരുവോണനാളിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് 1500ൽ പരം ആളുകൾക്കായാണ് ഓണസദ്യ ഒരുക്കിയിരിക്കുന്നതെന്ന് സിംസ് ഭാരവാഹികൾ അറിയിച്ചു. ബഹറിൻ ഫിനാൻസ് കമ്പനിയുടെ സഹകരണത്തോടുകൂടി അഞ്ചു മുതൽ ഏഴു  വരെ തിയതികളിലായാണ് ഓണം മഹോത്സവ് നടത്തപ്പെടുക.

അഞ്ചിന് പൂരാടം നാളിൽ സൽമാനിയായിലുള്ള അൽ-ഹാദസിയ ഗ്രൗണ്ടിൽ വച്ച് രാവിലെ മുതൽ ബഹറിനിലെ വിവിധ ക്ലബുകളെയും സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് വോളീബോൾ, ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെന്റുകൾ നടത്തും. കൂടാതെ അന്നേദിവസം രാവിലെ 9-മണി മുതൽ സിംസ് ആസ്ഥാനത്തുവച്ച് അംഗങ്ങൾക്കായുള്ള പൂക്കള മത്സരവും, വൈകുന്നേരം നാലു മുതൽ അൽ-ഹദേസീയ ഗ്രൗണ്ടിൽ വച്ച് അംഗങ്ങളുടെ കായിക മത്സരങ്ങളും നടത്തപ്പെടും.

ആറിന് ഉത്രാടനാളിൽ വൈകീട്ട് ഏഴിന് സിംസ് ആസ്ഥാനത്തുവച്ച് അംഗങ്ങൾക്കായുള്ള പായസ മത്സരം  നടത്തപ്പെടും. തുടർന്ന് സിംസ് മ്യൂസിക്ക് ക്ലബ് ഓണപാട്ടുകൾ അവതരിപ്പിക്കും. ഏഴിന് തിരുവോണനാളിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 7-മണി മുതൽ തിരുവോണ സദ്യ. മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും തിരുവോണ മഹാസദ്യയിൽ പ്രവേശനം ഉണ്ടായിരിക്കുക. പ്രവേശന കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തുതന്നെ കൃത്യമായി എത്തി ഓണസദ്യയിൽ പങ്കെടുക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് സിംസ് പ്രസിഡന്റ് . ഫ്രാൻസീസ് കൈതാരത്ത് അറിയിച്ചു.

ഓണ മഹോത്സവത്തിന്റെ സമാപന സമാപന സമ്മേളനം ഏഴിന് വൈകീട്ട് 7.30 മുതൽ ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വച്ച് നടത്തും. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണവും, സിംസ് വനിതാവിഭാഗം അവതരിപ്പിക്കുന്ന തിരുവാതിരയും ബഹറിനിലെ വിവിധ കലാകരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, നാടൻ പാട്ടുകളും, സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. തിരുവോണ മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. സിംസ് ഒരുക്കുന്ന ഓണം മഹോത്സവത്തിന്റെ വിജയത്തിനായി ഏവരുടേയും  സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP