Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈനിലെ മലയാളി സംഘടനകൾ സംയുക്തമായി റിപ്പബ്ലിക് ദിന സംഗമത്തിന് ഒരുങ്ങുന്നു; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ബഹ്റൈനിലെ മലയാളി സംഘടനകൾ സംയുക്തമായി റിപ്പബ്ലിക് ദിന സംഗമത്തിന് ഒരുങ്ങുന്നു; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ മലയാളി സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'റിപ്പബ്ലിക് ദിന സംഗമ'ത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 71-ാം റിപ്പബ്ലിക് ദിനമായ 26 ന് വൈകീട്ട് ഏഴിന് അദ്ലിയ ബാൻ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം. സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി, 'വരയും വരിയും' എന്ന പേരിലുള്ള ചിത്രാവിഷ്‌കാരം തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടും.

ബഹ്റൈനിലെ വിവിവിധ സ്‌കൂളുകളിലെ 71 കുട്ടികളൊന്നിച്ച് ദേശീയഗാനവും ആലപിക്കും. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, കെ.സി.എ, പ്രതിഭ, സമസ്ത, ഐ.സി.എഫ്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ,പ്രേരണ, ഭൂമിക, ഇന്ത്യൻ ഇസ്ലാഹി സെന്റർ, കെ.എൻ.എം ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ സലഫി സെന്റർ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.

വിവിധ സംഘടനകൾ ചേർന്നുള്ള 'നാനാത്വത്തിൽ ഏകത്വം' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാഗത സംഘം കമ്മിറ്റി യോഗത്തിൽ ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ജോൺ, സേവി മാത്യുണ്ണി, എസ്.എം.അബ്ദുൽ വാഹിദ്, സഈദ് റമദാൻ, ഇ.എ.സലീം, ഷെമിലി പി ജോൺ, എൻ.പി.ബഷീർ, രാജൻ പയ്യോളി, ജയ്ഫർ മൈദാനി, ജമാൽ ഇരിങ്ങൽ, സൈഫുള്ള കാസിം, കെ.ടി. സലീം, ശംസുദ്ദീൻ പൂക്കയിൽ, ബദറുദ്ദീൻ, നൂറുദ്ദീൻ,ഗഫൂർ കൈപമംഗലം, ദിജീഷ്, ഇല്യാസ്, അനീസ് തുടങ്ങിയവർ സംസാരിച്ചു. എസ്.വി.ജലീൽ സ്വാഗതവും മഹേഷ് മൊറാഴ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP