Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പവിഴദ്വീപിനെ പൂരപ്പറമ്പാകി സോപാനം വാദ്യകലാസംഘം; വാദ്യ സംഗമത്തിൽ അണിനിരന്നത് 101 സംഗീത പ്രതിഭകളും 101 നർത്തകരും

പവിഴദ്വീപിനെ പൂരപ്പറമ്പാകി സോപാനം വാദ്യകലാസംഘം; വാദ്യ സംഗമത്തിൽ അണിനിരന്നത് 101 സംഗീത പ്രതിഭകളും 101 നർത്തകരും

സ്വന്തം ലേഖകൻ

ഹറിൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിച്ച വാദ്യസംഗമം 2019 പവിഴദ്വീപിനെ മറ്റൊരു പൂരപ്പറമ്പാകി..! മട്ടന്നൂരും, ജയറാവും, രാജേഷ് ചേർത്തലയും തീർത്ത നാദസൗന്ദര്യം ആസ്വദിക്കാൻ ആയിരക്കണക്കിനു ജനങ്ങളാണ് ബഹറിൻ ഇന്ത്യൻ സ്‌കൂളിലേക്ക് എത്തിച്ചേർന്നത്. 50 മീറ്റർ നീളമുള്ള കൂറ്റൻ വേദിയിൽ 101 സംഗീത പ്രതിഭകളും 101 നർത്തകരും അണിനിരന്നു.

വാദ്യസംഗമത്തിന്റെ ഒന്നാംദിവസം പത്മശ്രീ മട്ടന്നൂർശങ്കരൻ കുട്ടി മാരാർ, മനോജ് കെ ജയൻ, മറ്റ് വാദ്യകലാകാരന്മാർ എന്നിവർക്ക് ഗംഭീര സ്വീകരണമാണ് നൽകിയത്. ബൈക്ക് റൈഡേർസ്സ് ഗ്രൂപ്പ് ഇരുവരിയായി നിരന്ന് ആറന്മുള വഞ്ചിപ്പാട്ടും, കഥകളി വേഷങ്ങളും ,താലമേന്തിയ ബാലികമാരും അംഗനമാരും, മറ്റ് കേരളീയ കലാരൂപങ്ങളും അണിനിരന്ന സ്വീകരണഘോഷയാത്ര കാണികൾക്ക് നവ്യാനുഭവം പകർന്നു. തുടർന്ന് ചെർപ്പുളശേരി ശിവശങ്കരൻ, സനൽ നീലേശ്വരം എന്നിവരുടെ നേതൃത്വത്തിൽ കേളികൊട്ട് അരംഭിച്ചു.

101 നർത്തകരും , 101 സംഗീത പ്രതിഭകളും വാദ്യസംഗമം രംഗപൂജ നൃത്തസംഗീത അരങ്ങാക്കി. തുടർന്ന് ഇരുനൂറ്റിഅൻപതിൽ പരംകലാകാരന്മാർ അണിനിരന്ന അപൂർവ്വമായ ഇരുപന്തി പഞ്ചാരിമേളം അരങ്ങേറി. മൂന്നു പെൺകുട്ടികൾ ഉൾപ്പടെ 39 പേർ ആദ്യമായി വാദ്യാകലാരംഗത്തേക്ക് ചുവടുവെച്ചു. ഇരുപന്തി മേളത്തിലെ ശങ്കരീയം പന്തിക്ക് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരരും, പത്മനാഭം പന്തിക്ക്  കാഞ്ഞിലശ്ശേരി പത്മനാഭനും പ്രമാണം വഹിച്ചു. പഞ്ചാരിമേളം രണ്ടാകാലം മുതൽ അഞ്ചാംകാലംവരെ കൊട്ടിതിമിർത്ത് തീരുകലാശംവരെ ഇന്ത്യൻസ്‌കൂൾ മൈതാനം നിറഞ്ഞ പുരുഷാരം നാദാനന്ദലഹരിയിൽ ഇളകിയാടി.

വാദ്യസംഗമത്തിന്റെ രണ്ടാം ദിവസം കൊമ്പുപറ്റും തുടങ്ങി കാഞ്ഞിലശ്ശേരി പതമനാഭൻ, പല്ലാവൂർശ്രീധരൻ, തിച്ചൂർ മോഹനൻ , കോട്ടക്കൽ രവി, പാഞ്ഞാൾ വേലുകുട്ടി ചെറുതാഴം ഗോപാലകൃഷ്ണ മരാരും നേതൃത്വം നൽകിയ ഗംഭീര പഞ്ചവാദ്യം അരങ്ങേറി.തുടർന്ന് സുപ്രസിദ്ധ പുല്ലാംകുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിച്ച് പുല്ലാംകുഴൽ സഗീത സമന്വയം അരങ്ങേറി. പത്മശ്രീ ജയറാമും , പത്മശ്രീ മട്ടന്നൂർ ശങ്കരങ്കുട്ടി മാരാരും നയിച്ച പാണ്ടിമേളം ആയിക്കണക്കിനു ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ ജയറാവിനു വൻപിച്ച സ്വീകരണം നൽകി, മേളാസ്വാദ്കരും ജയറാം ആരാധകരും നിറഞ്ഞ ഹർഷാരവത്തോടെയാണ് ജയറാമിനെയും മട്ടന്നൂരിനേയും വേദിയിലേക്ക് ആനയിച്ചത് . വാദ്യസംഗമത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരമാരെ സമാപന ചടങ്ങിൽ ആദരിച്ചൂ. സോപാനം ഗുരു സന്തോഷ് കൈലാസ് , കണ്വീനർ നവീൻ വിജയൻ എന്നിവർ പരിപാട്കൾക്ക് നേതൃത്വ്ം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP