Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ഭാരവാഹികൾക്ക് ബഹറിൻ പ്രൊവിൻസ് സ്വീകരണം നൽകി

വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ഭാരവാഹികൾക്ക് ബഹറിൻ പ്രൊവിൻസ് സ്വീകരണം നൽകി

മനാമ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണി പറമ്പിൽ, ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ സണ്ണി കൊളത്താക്കൽ, വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ് ചെയർമാൻ തോമസ്സ് മൊട്ടക്കൽ എന്നിവർ ബഹറിൻ പ്രൊവിൻസ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലരുത്തുകയും ചെയ്തു.

പി. ഉണ്ണികൃഷ്ണൻ ചെയർമാനായും സേവി മാത്തുണ്ണി പ്രസിഡണ്ടായും ജോഷ്വ മാതൃു സെക്രട്ടറിയായും ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട എക്‌സികൃുട്ടീവ് കമ്മറ്റിയാണ് ലോകത്ത് 57 ലധികം രാജൃങ്ങളിലായി വൃാപിച്ചു കിടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ അംഗീകൃത ബഹറിൻ ഘടകമെന്ന് ഗ്‌ളോബൽ ചെയർമാൻ ഐസക് പട്ടാണി പറമ്പിൽ പറഞ്ഞു.

2015 ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ വച്ച് അന്നത്തെ കേരള മുഖൃ മന്ത്രിയുടേയും പ്രതിപക്ഷ നേതാക്കളുടേയും സാന്നിദ്ധൃത്തിൽ ചേർന്ന ലയനസമ്മേളത്തിന് ശേഷം 2016 ഓഗസ്റ്റ് 27 അം തീയ്യതി ബാഗ്‌ളൂരിൽ ചേർന്ന 10മത് വേൾഡ് മലയാളി ഗ്‌ളോബൽ കോൺഫ്രൻസിൽ ഐസക്ക് പട്ടാണിപറമ്പിൽ (ദുബായി പ്രൊവിൻസ് ) ചെയർമാനായും എ.വി. അനൂപ് (ചെന്നൈ പ്രൊവിൻസ്) പ്രസിഡണ്ടായും, ടി.പി..വിജയൻ (പൂണെ പ്രൊവിൻസ് ) സെക്രട്ടറി, തോമസ് കൊറ്റത്തിൽ ട്രഷറർ ആയും തെരഞ്ഞെടുപ്പെട്ട പുതിയ ഭരണ സമിതി ആഗോള തലത്തിൽ രൂപപ്പെടുത്തുകയും ചെയ്ത കാരൃം യോഗത്തിൽ സംസാരിച്ച നേതാക്കൾ ഓർമ്മപ്പെടുത്തി .

വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡണ്ട് സേവി മാത്തുണ്ണി അദ്ധൃക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ പി. ഉണ്ണിക്ഷ്ണൻ , വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ടോണി നെല്ലിക്കൽ, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് എ.സി. ജോസ്, വേൾഡ് മലയാളി കൗൺസിൽ മുൻ ചെയർമാൻ സോമൻ ബേബി വേൾഡ് മലയാളി കൗൺസിൽ മുൻ മിഡിൽ ഈസ്റ്റ് ട്രെഷറർ റസാക്ക് മൂഴിക്കൽ, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മുൻ ചെയർമാൻ വി. വി. മോഹൻ, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മുൻ പ്രസിഡന്റ് സതീഷ് മുതലയിൽ എന്നിവർ സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ട്രെഷറർ ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ എഫ് എം ഫൈസൽ, വൈസ് പ്രസിഡന്റ്മാരായ ജ്യോതിഷ് പണിക്കർ, ഷൈനി നിത്യൻ, ജയശ്രീ സോമനാഥ്, വൈസ് ചെയർപെഴ്‌സൻ മൃദുല ബാലചന്ദ്രൻ, അസിസ്റ്റന്റ്‌റ് സെക്രട്ടറി ജഗത് കൃഷ്ണകുമാർ. വനിതാ വിഭാഗം ഭാരവാഹികളായ ജൂലിയറ്റ്, ശൈലജ, ലീബ രാജേഷ്, ജയ ഉണ്ണി കൃഷ്ണൻ, ടിറ്റി വിൽസൺ തുടങ്ങിയവരും മറ്റു അംഗങ്ങളും ചേർന്ന് ഹൃദൃമായ സ്വീകരണം നൽകി .

ബഹറിൻ പ്രൊവിൻസിന്റെ ശക്തവും ഊർജ്ജസ്വലവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഗ്‌ളോബൽ കമ്മറ്റിയുടെ സർവ്വ പിന്തുണയും വാഗ്ദാനം ചെയ്യുകയും നവംബർ മൂന്നിനും നാലിനും വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷങ്ങളിൽ ഗ്ലോബൽ കമ്മിറ്റിയുടെ പ്രതിനിധികൾ എത്തിച്ചേരും എന്നും അറിയിച്ചു. 2018 ൽ ന്യൂ ജേഴ്‌സി യിൽ വച്ച് നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിലേക്ക് ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ തോമസ്സ് മൊട്ടക്കൽ എല്ലാ ബഹ്റൈൻ പ്രൊവിൻസ് അംഗങ്ങളെയും ക്ഷണിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP