Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ അടക്കമുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കണക്ഷൻ ഫ്‌ളൈറ്റ് ; യാത്രസമിതി അധികൃതർക്ക് നിവേദനം നൽകി

കണ്ണൂർ അടക്കമുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കണക്ഷൻ ഫ്‌ളൈറ്റ് ; യാത്രസമിതി അധികൃതർക്ക് നിവേദനം നൽകി

മനാമ: ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിലേക്ക് ബഹ്റൈനിൽ നിന്നും ഇതുവരെ ഒരു വിമാന സർവീസും ലഭ്യമായിട്ടില്ല എന്നത്ബഹ്റൈനിലെ മലയാളി സമൂഹത്തിനു നിരാശയുണ്ടാക്കിയതായി യാത്ര സമിതി അഭിപ്രായപ്പെട്ടു. മലബാർ ഭാഗത്തുള്ളവർക്കും , കർണാടക ബോർഡറിൽഉള്ളവർക്കും ഗുണം ചെയ്യുന്ന രൂപത്തിൽ നേരിട്ടോ കണക്ഷൻ ഫ്‌ളൈറ്റ് വഴിയോ യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

യാത്ര സമിതി കേന്ദ്ര - കേരളഅധികാരികൾക്ക് നിവേദനം നൽകിയതായി യാത്ര സമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂർ സർവീസ് തുടങ്ങുമെന്ന് വാർത്തകൾ വന്നെങ്കിലും അത്സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ കേരളത്തിലെ എല്ലാ വിമാനത്താവള ങ്ങളെയും ഒന്നിച്ചോ, ചുരുങ്ങിയത് രണ്ടുവിമാനത്താവളങ്ങളെ യെങ്കിലും ബന്ധിപ്പിച്ചു കൊണ്ട് സർവീസ് തുടങ്ങുന്നതിനുള്ള സാധ്യതകളും പരിശോദിച്ചു തീരുമാനം എടുക്കുകയാണെങ്കിൽ അത്ബഹ്റൈൻ പ്രവാസിമലയാളികൾക്കു ഏറെ ഗുണം ചെയ്യുകയും വിമാനകമ്പനികൾക്കു സീസൺ അല്ലാത്ത സമയങ്ങളിൽ യാത്രക്കാർ ലഭിക്കാതിരുന്നഅവസ്ഥ ഒഴിവാകുകയും ചെയ്യുമെന്ന് യാത്ര സമിതി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP