Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം -ബഹ്റൈൻ സർവീസ് പുനഃസ്ഥാപിക്കണം; യാത്ര സമിതി നിവേദനം നൽകി

തിരുവനന്തപുരം -ബഹ്റൈൻ സർവീസ് പുനഃസ്ഥാപിക്കണം; യാത്ര സമിതി നിവേദനം നൽകി

ഹറിനിൽ നിന്നുള്ള സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനാൽ അടിയന്തരമായി എയർ ഇന്ത്യ ബഹറിനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.

വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസ് നടത്താൻ എത്രയും വേഗം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടു യാത്ര സമിതി വിമാന കമ്പനികൾക്കും ജനപ്രതിനിധികൾക്കും മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു.

നാട്ടിലെ സ്‌കൂൾ അവധിക്ക് ശേഷം ഗൾഫിലേക്കും തിരിച്ചും അവധിക്കാലം ചെലവഴിക്കുവാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ ജനപ്രതിനിധികൾ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.

അവധിക്കാല തിരക്ക് പരിഗണിച്ച് ഏപ്രിലിൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സീറ്റുകൾ ഉള്ള വിമാനങ്ങളും മതിയായ കണക്ഷൻ സർവീസുകളും ഏർപെടുത്തുവാൻ വിമാനക്കമ്പനികൾ തയ്യാറാകണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.

നേരത്തെ ബഹറിനിൽ എത്തിയ ശശി തരൂർ എംപിക്ക് തിരുവനന്തപുരം ബഹ്റൈൻ സർവീസ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കെ.ടി. സലിം, അജി ഭാസി, സുനിൽ തോമസ് റാന്നി , അനീസ് .വി.കെ, ബിജു മലയിൽ എന്നിവർ യാത്ര സമിതിയെ പ്രധിനിധികരിച്ചു നേരിട്ട് നിവേദനം നൽകിയിരുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ ഏർപ്പെടുത്തുവാൻ ശ്രമിക്കുന്നതെന്ന് ശശി തരൂർ എംപി യാത്രാ സമിതി ഭാരവാഹികളോട് പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സ്ഥിതിക് പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കാതെ പ്രവാസികൾക്കും കുടുംബാങ്ങൾക്കും തിരക്കേറിയ അവധിക്കാലത്തു നാട്ടിലേക്കും തിരിച്ചും മതിയായ യാത്രാ സൗകര്യം ഏർപ്പെടുത്തുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നു യാത്ര സമിതി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP