Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരാവകാശ ലംഘനം ജനാധിപത്യത്തിന് വെല്ലുവിളി; യൂത്ത് ഇന്ത്യ ജനപക്ഷ ചർച്ച

പൗരാവകാശ ലംഘനം ജനാധിപത്യത്തിന് വെല്ലുവിളി; യൂത്ത് ഇന്ത്യ ജനപക്ഷ ചർച്ച

മനാമ : പൗരാവകാശ ലംഘനങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും തുല്യ നീതിയും അവകാശവും ലഭിക്കുമ്പോൾ മാത്രമേ സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കപെടുകയുള്ളൂ എന്നും ജനപക്ഷ ചർച്ച വിലയിരുത്തി. 'പൗരാവകാശം തന്നെയാണ് ജനാധിപത്യം' എന്ന ശീർഷകത്തിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്‌റൈനനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖകർ പങ്കെടുത്തു.

അധികാര താൽപര്യത്തിനുവേണ്ടി നിരപരാധികളെ രാഷ്ട്ര വിരുദ്ധരായി മുദ്രകുത്തുകയും കരിനിയമങ്ങൾ ചുമത്തി തുറങ്കലടക്കുകയും ചെയ്യുന്നു. മനുഷ്യവകാശ പ്രവർത്തകർ വരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ് ജീവിക്കുന്നത്. ജനാധിപത്യത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കുകായും ഇന്ത്യൻ പോതുബോധം മലീമസമാവുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ സാമുദായിക വികാരങ്ങൾക്കുപരിയായ് നാനാത്വത്തിലുള്ള ഏകത്വ തത്വമാണ് നമുക്കാവശ്യമെന്ന് ചർച്ച അഭിപ്രായപെട്ടു.

യൂത്ത് ഇന്ത്യ പ്രസിഡണ്ട് ബിൻഷാദ് പിണങ്ങോട് അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഇർഷാദ് കുഞ്ഞ്കനി വിഷയാവതാരകാനും ജമാൽ ഇരിങ്ങൽ ചർച്ച മോഡറെറ്റരുംയിരുന്നു. പങ്കജ് (പ്രേരണ), ബിജു മലയിൽ (നവകേരള), ബേസിൽ നെല്ലിമറ്റത്തിൽ (ഐ വൈ സി സി), ചെമ്പൻ ജലാൽ(മലപ്പുറം അസോസിയേഷൻ), സൽമാനുൽ ഫാരിസ്, ലത്തീഫ് ആയഞ്ചേരി( ഒ ഐ സി സി), നിസാർ കൊല്ലം (ആം ആദ്മി), സഈദ് റമദാൻ ( കെ ഐ ജി), രാജൻ, തമ്പി , കെ വി പ്രകാശ് എന്നിവർ സംസാരിച്ചു. ഗഫൂർ മുകുതല, അഫ്‌സൽ അബ്ദുല്ല, ശഹുൽ ഹമീദ്, മുർഷാദ് വി എൻ എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP