Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് പതിനായിരത്തിലധികം പേർ; ഡിസംബർ 31 വരെ നീളുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഹ്വാനം

പൊതുമാപ്പ്  പ്രയോജനപ്പെടുത്തിയത് പതിനായിരത്തിലധികം പേർ; ഡിസംബർ 31 വരെ നീളുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഹ്വാനം

മനാമ: രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പതിനായിരത്തിലധികം പ്രവാസികൾ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന 61,000 വിദേശികളെ ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിനോട് പ്രവാസി സമൂഹം മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽഎംആർഎ) വ്യക്തമാക്കി.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പിഴയൊന്നും കൂടാതെ രാജ്യം വിട്ടു പോകാനും രേഖകൾ ശരിയാക്കി ഇവിടെ തന്നെ തുടരാനുമാണ് ബഹ്‌റിൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബർ 31 വരെയാണ്. മതിയായ രേഖകളില്ലാതെ തങ്ങുന്നവരിൽ എണ്ണായിരത്തോളം പേർ പുതിയ തൊഴിലുടമയെ കണ്ടെത്തി തങ്ങളുടെ രേഖകൾ നിയമാനുസൃതമാക്കിയിട്ടുണ്ട്.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ 80 ശതമാനവും രേഖകൾ ശരിയാക്കി ബഹ്‌റൈനിൽ തന്നെ ജോലിയെടുക്കുന്നതിനാണ് താൽപര്യപ്പെടുന്നത്. 20 ശതമാനം പേർ മാത്രമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയാറായിട്ടുള്ളതെന്നും അദ്ദേഹം കണക്കുകളുദ്ധരിച്ച് വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിലും നിയമലംഘകരെ കണ്ടത്തെുന്നതിന് സ്ഥാപനങ്ങളിൽ പരിശോധന നടത്തും. നാട്ടിലേക്ക് തിരിച്ചുപോകാനുദ്ദേശിക്കുന്ന നിയമവിരുദ്ധ തൊഴിലാളികൾ തങ്ങളുടെ രാജ്യത്തെ എംബസികളുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കേണ്ടതാണ്. പൊതുമാപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 15ഓളം ഭാഷകളിലായി ഒരു ലക്ഷത്തോളം കോപ്പികൾ വിതരണം ചെയ്തിട്ടുണ്ട്.


തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP