Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്ക് നാട്ടിൽ പോയി തിരിച്ച് വരുന്നവരുടെ വിസ റദ്ദാക്കൽ; നാട്ടിൽ നിന്ന് സ്റ്റാറ്റസ് പരിശോധിച്ച ശേഷം യാത്ര തിരിക്കുക; പരാതികൾ കൂടുന്നു

അവധിക്ക് നാട്ടിൽ പോയി തിരിച്ച് വരുന്നവരുടെ വിസ റദ്ദാക്കൽ; നാട്ടിൽ നിന്ന് സ്റ്റാറ്റസ് പരിശോധിച്ച ശേഷം യാത്ര തിരിക്കുക; പരാതികൾ കൂടുന്നു

മനാമ: അവധി കഴിഞ്ഞു ബഹറിനിലേക്ക് മടങ്ങുന്ന പ്രവാസികൾ വിസയുടെ സ്റ്റാറ്റസ് നാട്ടിൽ നിന്നും പരിശോധിക്കുന്നത് നല്ലതായിരിക്കും. അവധിക്ക് നാട്ടിൽ പോകുന്നവരുടെ വിസ അവരുടെ അനുവാദമില്ലാതെ  റദ്ദാക്കുന്നത്‌നിയമവിരുദ്ധമാണ് എന്നാലും ചില സ്‌പോൻസറുമാർ തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വിസ അവരറിയാതെ റദ്ദാക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇതിനു സമാനമായ ഒരു സംഭവം നടക്കുകയുണ്ടായി അവധികഴിഞ്ഞ് ബഹ്രിനിലെക്ക് തിരിച്ച കോഴിക്കോട് സ്വദേശിക്ക് വിമാനത്താവളത്തിന് പുരത്തിറങ്ങുവാൻ സാധിച്ചില്ല. കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലേക്ക് പോയ അദ്ദേഹം തിരിച്ച് ബഹറിനിൽ എത്തിയപ്പോഴാണ് വിസ റദ്ദാക്കിയ കാര്യം അറിയുന്നത് ,തുടർന്ന് സാമൂഹിക പ്രവർത്തകൻ ബഷീർ അംബലായുമായി ബന്ധപ്പെടുകയും അദ്ദേഹം സ്‌പോൺസറുന്മായി സംസാരിച്ച് മടക്കയാത്രക്കുള്ള പണം സ്‌പോൻസോർ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു.എംബസ്സിയിൽ പരാതിപ്പെടും എന്ന് പറഞ്ഞതിന് ശേഷമാണ് സ്‌പോൻസർ മടക്കയാത്രക്കുള്ള  തുക തരാമെന്നു സമ്മതിച്ചത്.

അവധിക്ക് നാട്ടിൽ പോയി വരുന്ന തൊഴിലാളികൾ നാട്ടിൽ നിന്ന് തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ വിമാനത്താവളത്തിൽ കുടുങ്ങിപ്പോകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകും ഇങ്ങനെ വിസ റദ്ദാക്കുന്നത് നിയമ പരമായി തെറ്റാണ് എങ്കിലും ഇപ്പോഴും പല സ്‌പോൺസർമാരും ഇത് പിന്തുടരുന്നുണ്ട് എന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP