Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത മാസം മുതൽ വിസാ നിരക്ക് വർധന; ഉത്തരവിറങ്ങി

അടുത്ത മാസം മുതൽ  വിസാ നിരക്ക് വർധന; ഉത്തരവിറങ്ങി

മനാമ: അടുത്ത മാസം മുതൽ നടപ്പാക്കുന്ന വിസിറ്റിങ് വിസാ നിരക്ക് വർധനയ്ക്കുള്ള ഉത്തരവിറങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡന്റ്‌സ് അഫേഴ്‌സ് (എൻപിആർഎ) ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

വിസിറ്റിങ് വിസക്ക് 30 ദിനാർ, വിസ കാലാവധി ഒരുമാസം നീട്ടാൻ 30 ദിനാർ, ഒരാഴ്ചത്തേക്കുള്ള വിസക്ക് 25 ദിനാർ, ഇത് ഒരാഴ്ചത്തേക്ക് നീട്ടാൻ 50 ദിനാർ, ബോർഡർ വിസക്ക് നാല് ദിനാർ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് ഒരാഴ്ചത്തെ വിസക്ക് 25 ദിനാർ, ഇത് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടാൻ 25 ദിനാർ, 66 രാജ്യങ്ങൾക്ക് രണ്ടാഴ്ചക്കാലത്തേക്ക് അടിയന്തര വിസക്ക് 25 ദിനാർ, ഇത് നീട്ടാൻ 25 ദിനാർ, ബ്രിട്ടൻ, അയർലന്റ് എന്നീ രാജ്യങ്ങൾക്ക് മൂന്ന് മാസത്തെ അടിയന്തര വിസക്ക് 20 ദിനാർ, ഇത് നീട്ടുന്നതിന് 20 ദിനാർ എന്നിങ്ങനെയാണ് പുതുക്കിയ വിസ നിരക്ക്. ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ബഹ്‌റിൻ വിസിറ്റേഴ്‌സ്, ടൂറിസ്റ്റുകൾ, ബിസിനസുകാർ എന്നിവരേയാണ് പുതിയ വിസാ നിരക്ക് ബാധിക്കുക. ഡൊമസ്റ്റിക് വർക്കർമാർ, ലേബർവിസയിലെത്തുന്നവർ ഇവരെയൊന്നും പുതിയ നിരക്ക് വർധന ബാധിക്കുകയില്ല. വിസാ ഓൺ അറൈവൽ, ബ്രിട്ടീഷ് ഐറീഷ് വിസിറ്റേഴ്‌സ് വിസ, ഒരാഴ്ചത്തെ ജിസിസി റസിന്റ്‌സ് വിസ, 72 മണിക്കൂർ വിസ എന്നിവയുടെയും നിരക്കുകളിൽ വർധന ഉണ്ടായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP