1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

ബഹ്‌റിനിൽ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ

January 16, 2020

ബഹ്‌റിനിൽ മലയാളി യുവാവ് നിര്യാതനായി.നടുവട്ടം തട്ടാടത്ത് കാവ് സ്‌കൂളിന് സമീപമുള്ള ''അമാനാസി''ലെ ബില്ലായാടത്ത് നബീൽ ആണ് മരിച്ചത്. പരേതന് 33 വയസായിരുന്നു പ്രായം. കവിസാറിന്റെ മകൻ നാസറിന്റെയും ബൈജുനത്തിന്റയും പുത്രനാണ്. ഭാര്യ: ഒമാൻ വീട്ടിൽ സൗബിന (കുന്നത്ത...

ഹൃദയം കീഴടക്കി വടകര സഹൃദയ വേദിയുടെ വടകര മഹോത്സവം: മജീസിയ ഭാനു മുഖ്യാതിഥി

January 04, 2020

മനാമ: വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന വടകര മഹോത്സവം ബഹറിനിൽ മലയാളികളെ ഉത്സവ ലഹരിയിലാക്കി. പൈതൃകങ്ങൾ ഉറങ്ങുന്ന മണ്ണാണ് വടകര, തെയ്യങ്ങളുടെയും കളരിപ്പയറ്റിന്റെയും നാട്, നാടൻ കലകളെയും, ഒരു പറ്റം കലാകാരന്മാരെയും യോദ്ധാക്കളെയും മലയാ...

ലോക കേരള സഭ സെമിനാർ: സുബൈർ കണ്ണൂർ വിഷയം അവതരിപ്പിച്ചു

January 04, 2020

മനാമ: ജനുവരി ഒന്ന് മുതൽ മൂന്നു വരെ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയിൽ ബഹ്റൈൻ പ്രതിഭ നേതാവും പ്രവാസി കമ്മീഷൻ അംഗവും ആയ സുബൈർ കണ്ണൂർ 'ലോക കേരള സഭ അനുഭവങ്ങളും പ്രതീക്ഷകളും എന്നതിൽ വിഷയാവതരണം നടത്തി. പൊതു ജനങ്ങൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് രണ്ട...

ബഹ്റൈനിൽ മറ്റൊരു നാടകക്കാലം കൂടെ വരവായി; ഫെബ്രുവരി 6, 7, 8 തീയതികളിൽ അരങ്ങിലെത്തുന്നത് 10 നാടകങ്ങൾ

January 04, 2020

നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഫെബ്രുവരി 6, 7, 8 തീയതികളിലായി, എൻ. എൻ. പിള്ളയുടെ 10 നാടകങ്ങൾ അരങ്ങിലെത്തുന്നു. വിജയരാഘവൻ മുഖ്യാതിഥിയായി എത്തുന്ന ഈ നാടകോത്സവത്തിന്റ...

ബഹ്റൈൻ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു; മരണം വിളിച്ചത് തൊഴിൽ സംബന്ധമായ ആവശ്യത്തിനെത്തിയ പട്ടാമ്പി സ്വദേശിയെ

December 31, 2019

മനാമ: ബഹ്റൈൻ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്തുണ്ണി ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. തൊഴിൽ സംബന്ധമായ ആവശ്യത്തിനാണ് ഇദ്ദേഹം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.ഉടനെ മൊയ്തുണ...

എൻഎച്ച്ആർഎ ലൈസൻസ് ഇല്ലാതെ ഹോം നഴ്‌സ്, ഫിസിയോ തെറാപ്പി ജോലി ചെയ്യുന്നവർക്കെതിരെ നടപടി ഉറപ്പ്; ഇന്ത്യക്കാർ ഏറെയുള്ള മേഖലകളിൽ കർശന നടപടിക്കൊരുങ്ങി അധികൃതർ

December 18, 2019

എൻഎച്ച്ആർഎ ലൈസൻസ് ഇല്ലാതെ ഹോം നഴ്‌സ്, ഫിസിയോ തെറാപ്പി ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങുന്നു. ലൈസൻസ് ഇല്ലാതെ വീടുകളിൽ ഹോം നേഴ്‌സ്,ഫിസിയോ തെറാപ്പി ജോലികൾ ചെയ്യുന്നത് ് നിയമവിരുദ്ധമായിരുന്നെങ്കിലും നിയമം കർശനമാക്കിയിരുന്നില്ല്. എന്നാൽ ഇനിമുത...

ബഹ്‌റിന്റെ 48ാം ദേശീയ ദിനാഘോഷം കൊണ്ടാടി പ്രവാസികളും; നാടെങ്ങും ഉത്സവലഹരിയിൽ; ആഘോഷത്തിന്റെ ഭാഗമായി മോചിതരാകുന്നത് 269 തടവുകാർ

December 17, 2019

സർവ്വ മേഖലയിലും വളർച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന രാജ്യം ഗൾഫിലെ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതിയോടെ മുന്നേറുന്ന ബഹ്‌റിന്റെ അതിന്റെ 48 ാം ദേശീയ ദിനം വളരെ കെങ്കേമമായി കൊണ്ടാടിയിരിക്കുകയാണ്. രാജ്യത്തിന്റെ ദേശീയ ദിനാഘോഷ വേളയിൽ പങ്കാളികളായി പ...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഐ.സി.ആർ.എഫ്. ആർട്ട് കാർണിവൽ സ്‌പെക്രട 13ന്; ഒരുക്കങ്ങൾ പൂർത്തിയായി

December 11, 2019

മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 'സ്പെക്ട്ര 2019' എന്ന പേരിൽ ആർട്ട് കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും...

ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്റൈൻ; ചാമ്പ്യന്മാരായത് സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തുകൊണ്ട്; ഇന്ന് ബഹറിനിൽ പൊതു അവധി; വിജയം ആഘോഷിച്ച് സ്വദേശികളും വിദേശികളും

December 09, 2019

മനാമ:24ാം അറേബ്യൻ ഗൾഫ് കപ്പ് കിരീടത്തിൽ മുത്തമിട്ടത് ബഹ്‌റിൻ.ഖത്തറിൽ വെച്ച് നടന്ന മത്സരത്തിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബഹ്റൈൻ ആദ്യമായി ഗൾഫ് കപ്പിൽ മുത്തമിട്ടത്.ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ റുമൈഹി അറുപത്ത...

ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മറ്റന്നാൾ തുടക്കമാകും; ഏരിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

December 06, 2019

മനാമ: 'സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബഹറൈനിൽ ആരംഭിച്ച സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്. ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്സ് യുവജന കൂട്ടായ്മയാണ് ഐവൈസിസി. സംഘടനക്ക് തുടക്കം കുറിച്ചിട്ട് ഏഴ് വർഷങ്ങൾ പ...

ബഹ്‌റൈനിലും സ്വദേശിവൽക്കരണ നടപടികൾ ആരംഭിച്ചേക്കും; ചില പ്രത്യേക തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തണമെന്ന പ്രമേയത്തിന് പാർലമെന്റിന്റെ അംഗീകാരം

December 05, 2019

സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ബഹ്‌റിനിലും സ്വദേശിവത്കരണ നടപടികൾ ആരംഭിക്കാൻ സാധ്യത.ചില പ്രത്യേക തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തണമെന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസം ബഹ്‌റെൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെയാണ് വിദേശികൾ...

ബഹ്റിനിലെ 450 ഓളം തൊഴിലാളികൾക്ക് കൈത്താങ്ങായി നവ ഭാരത് ബഹ്റൈൻ

November 30, 2019

മനാമ :- ഭാരതീയരടക്കം നൂറുകണക്കിന് തൊഴിലാളികൾ താമസിക്കുന്ന അസ്‌കറിലെ ലേബർ ക്യാമ്പിൽ കഴിഞ്ഞ വെള്ളിയാഴ്ച 29 നു ഭാരതീയ സാംസ്‌കാരിക സംഘടനയായ 'നവ് ഭാരത് 'സേവാ ദിൻ നടത്തുകയുണ്ടായി . വെള്ളിയാഴ്ച രാവിലെ തന്നെ എത്തിച്ചേർന്ന പ്രവർത്തകർ തൊഴിലാളികൾക്കായി പ്രഭാത ഭ...

ബഹ്‌റിനിൽ മലയാളി വാഹനത്തിൽ തൂങ്ങിമരിച്ച നിലയിൽ; സാമ്പത്തിക പരാധീനത കാരണം ആത്മഹത്യ ചെയ്തത് ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന നാല്പത്തിയേഴുകാരനെ

November 28, 2019

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി വാഹനത്തിൽ തൂങ്ങിമരിച്ച നിലയിൽ. ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന കാർത്തിയേകൻ ഭാസ്‌കരൻ എന്നയാളിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക പരാധീനത കാരണം ആത്മഹത്യ ചെയ്തതാവമെന്നാണ് പ്രാഥമിക നിഗമനം. 47 വയസായിരുന്നു പ...

സലാം മമ്പാട്ടുമൂലയ്ക്ക് കർമ്മജ്യോതി പുരസ്‌കാരം; ജനുവരി 17ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും

November 23, 2019

മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്‌കാരത്തിന് ഇത്തവണ സാമൂഹ്യ പ്രവർത്തകനായ സലാം മമ്പാട്ടുമൂല അർഹനായി. പ്രവാസജീവിതത്തിനിടയിലും തങ്ങൾക്ക് ആകുന്ന തരത്തിൽ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കു...

ശൈത്യ കാലത്തേ വരവേറ്റ് ബഹ്റൈൻ; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികളുമായി സർക്കാർ

November 21, 2019

മനാമ:ബഹ്‌റൈനിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് മഴയെത്തി. ചൊവ്വാഴ്‌ച്ച പകലും രാത്രിയുമായി പെയ്ത മഴക്ക് ശേഷം ബഹ്റിനിൽ തണുപ്പ് ആരംഭിച്ചു.മഴക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് മേഖാവൃതമായ കാലാവസ്ഥയാണ്. ഇന്നലെ താപനില 18 ഡിഗ്രിയിലെത്തിയതോടെ തണുപ്പ് പിട...

MNM Recommends