Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിരീക്ഷണം ലംഘിച്ച ഒരു അഭിഭാഷകക്കും ബിസിനസുകാരനും മൂന്നുമാസം തടവ്; 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ഇരുവരും ലംഘിക്കുച്ചുവെന്ന് ലോവർ ക്രിമിനൽ കോടതി

നിരീക്ഷണം ലംഘിച്ച ഒരു അഭിഭാഷകക്കും ബിസിനസുകാരനും മൂന്നുമാസം തടവ്; 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ഇരുവരും ലംഘിക്കുച്ചുവെന്ന് ലോവർ ക്രിമിനൽ കോടതി

സ്വന്തം ലേഖകൻ

മനാമ: വീട്ടുനിരീക്ഷണം ലംഘിച്ച ഒരു അഭിഭാഷകക്കും ബിസിനസുകാരനും മൂന്നുമാസം തടവിന് ലോവർ ക്രിമിനൽ കോടതി വിധിച്ചു. കോവിഡ് -19 പ്രതിരോധ പ്രവർത്തന നിബന്ധനകൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസുള്ളത്.

രണ്ടാം പ്രതിയെ ശിക്ഷ കാലാവധിക്കുശേഷം നാടുകടത്താനും വിധിയുണ്ട്. കോവിഡ് ബാധിത രാജ്യത്തുനിന്നെത്തിയ ഇവരോട് വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പിൾ പരിശോധനക്കായി എടുക്കുകയും ചെയ്തിരുന്നു.

14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ഇരുവരും ലംഘിക്കുകയായിരുന്നു. ബിസിനസുകാരൻ എയർപോർട്ടിൽ വന്നതായും അഭിഭാഷക തന്റെ ഓഫിസിലും കോടതി ഹാളിലും വന്നതായും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP