Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

14 സാറ്റലൈറ്റ് ആംബുലൻസ് സ്റ്റേഷനുകൾ; ആംബുലൻസ് സേവനത്തിൽ പുത്തൻ മാതൃകയായി ബഹ്‌റിൻ

14 സാറ്റലൈറ്റ് ആംബുലൻസ് സ്റ്റേഷനുകൾ; ആംബുലൻസ് സേവനത്തിൽ  പുത്തൻ മാതൃകയായി ബഹ്‌റിൻ

മനാമ: ആംബുലൻസ് സർവീസിൽ പുത്തൻ പരീക്ഷണങ്ങളുമായി ബഹ്‌റിൻ. അടുത്ത ആറു മാസത്തിനുള്ളിൽ രാജ്യത്ത് പരീക്ഷിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ആംബുലൻസ് സർവീസിൽ രാജ്യവ്യാപകമായി ലഭ്യമാക്കാനാണ് പദ്ധതി.

ബഹ്‌റിനിലുടനീളം 14 സാറ്റലൈറ്റ് ആംബുലൻസ് സ്റ്റേഷനുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. എല്ലാം പാരാമെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടുത്തിയുള്ളതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ആംബുലൻസ് സ്റ്റേഷനും നാഷണൽ എമർജൻസി നെർവ് സെന്ററുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തിക്കുക. ഡോക്ടർമാരും മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകളും ഉൾപ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാകും. പരിശീലനം ലഭിച്ച വിദഗ്ധരായിരിക്കും എമർജൻസി കോളുകൾ അറ്റൻഡ് ചെയ്യുക. കോളുകൾക്ക് ഉചിതമായ തീരുമാനം എടുത്ത് സർവീസ് നൽകാൻ തക്ക പരിശീലനം ഇവർക്കു നൽകും.

നാഷണൽ ആംബുലൻസ് സെന്ററിൽ സന്ദർശനം നടത്തവേ ഇതുസംബന്ധിച്ച വിശദ വിവരങ്ങൾ ഇന്റീരിയർ മിനിസ്റ്റർ ലെഫ്. ജനറൽ ഷേക്ക് റാഷിദ് ബിൻ അബ്ദുള്ളയ്ക്ക് പബ്ലിക് സെക്യുരിറ്റി ചീഫ് മേജർ ജനറൽ താരിഖ് അൽ ഹസൻ വിശദീകരിച്ചു. ദേശീയ ദുരന്തമുണ്ടാകുന്ന വേളയിൽ രാജ്യത്തെ സിവിൽ ഡിഫൻസ് ടീമിന് പിന്താങ്ങുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് വോളന്റീയർമാരെ ഒരുക്കിയെടുക്കുകയാണ് ഇതുമൂലം ലക്ഷ്യമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP