Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്കാരായ തടവുകാർക്ക് ഇനി സ്വന്തം നാട്ടിലെ ജയിലുകളിൽ കഴിയാം; ബഹ്‌റൈൻ ഇന്ത്യ തടവുകാരുടെ കൈമാറ്റം ഉടൻ യാഥാർത്ഥ്യമായേക്കും

ഇന്ത്യക്കാരായ തടവുകാർക്ക് ഇനി സ്വന്തം നാട്ടിലെ ജയിലുകളിൽ കഴിയാം; ബഹ്‌റൈൻ ഇന്ത്യ തടവുകാരുടെ കൈമാറ്റം ഉടൻ യാഥാർത്ഥ്യമായേക്കും

മനാമ: മലയാളികൾ ഉൾപ്പെട്ട തടവുകാർക്ക് ഏറെ ഗുണകരമാകുന്ന കൈമാറ്റ പദ്ധതി ഉടനെ യാഥാർത്ഥ്യമായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച നിർദ്ദേശം കാബിനറ്റിന്റെ നിയമകാര്യ മന്ത്രിതല സമിതി വിശകലനം ചെയ്യുമെന്ന് ഇൻഫർമേഷൻ കാര്യ മന്ത്രിയും സർക്കാർ ഔദ്യോഗിക വക്താവുമായ ഈസ അൽ ഹമ്മാദി. ഇക്കാര്യം തത്വത്തിൽ കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സമഗ്രമായ പഠനം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാർക്ക് അവരുടെ ശേഷിക്കുന്ന തടവുകാലം ഇന്ത്യൻ ജയിലുകളിൽ അനുഭവിക്കാൻ ഉതകുന്ന തീരുമാനമാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതു പ്രകാരം ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന ബഹ്‌റൈൻ പൗരന്മാരെ ഇവിടേക്കും മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP