Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

പത്ത് മിനിറ്റിനുള്ളിൽ കൊറോണ ബാധ പരിശോധിക്കാവുന്ന ഉപകരണം ബഹ്റൈനിലെത്തും; പ്രതിരോധ നീക്കം ശക്തമാക്കുന്നു

പത്ത് മിനിറ്റിനുള്ളിൽ കൊറോണ ബാധ പരിശോധിക്കാവുന്ന ഉപകരണം ബഹ്റൈനിലെത്തും; പ്രതിരോധ നീക്കം ശക്തമാക്കുന്നു

സ്വന്തം ലേഖകൻ

മനാമ: ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ബഹ്റൈൻ. പത്ത് മിനിറ്റിനുള്ളിൽ കൊറോണ ബാധയുണ്ടോയെന്ന് തീർച്ചപ്പെടുത്താൻ കഴിയുന്ന ഉപകരണം രാജ്യത്ത് എത്തിക്കും. കൊറോണ വൈറസ് കൺട്രോൾ ആൻഡ് മോണിറ്ററിങ് കമ്മറ്റി തലവൻ കേണൽ ഡോ. മനാഫ് അൽ ഖത്വാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കുവൈറ്റും സമാന ഉപകരണമെത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

.കൊറോണ രോഗികൾ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കുന്നതും ബഹറിനിൽ നിന്നാണ് എന്നത് ആശ്വാസം പകരുന്ന വാർത്തയാണ്. ബഹ്റൈനിൽ ഇതുവരെ 12224 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 64 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 85 പേർ ഐസിആർപി വിഭാഗത്തിലും ചികിത്സയിലുണ്ട്. 77 പേർ രോഗ ബാധ പൂർണമായും ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ചികിത്സയിലുള്ള 2 പേരൊഴിച്ച് ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാൻ ബഹ്റൈൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ആറ് മാസത്തേക്ക് വരെയുള്ള അവശ്യ സാധനങ്ങളുടെ കരുതൽ ശേഖരം ബഹറിനിൽ നിലവിലുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP