Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഗ്ദാനം ചെയ്ത ഫിക്‌സഡ് ഓവർ ടൈം നല്കുന്നില്ല; ബഹ്‌റിനിൽ പുതുതായി ആരംഭിച്ച ബസ് സർവ്വീസ് ഡ്രൈവർമാർ പണിമുടക്കിൽ; ഡ്രൈവർമാരിലധികവും മലയാളികൾ

വാഗ്ദാനം ചെയ്ത ഫിക്‌സഡ് ഓവർ ടൈം നല്കുന്നില്ല; ബഹ്‌റിനിൽ പുതുതായി ആരംഭിച്ച ബസ് സർവ്വീസ് ഡ്രൈവർമാർ പണിമുടക്കിൽ; ഡ്രൈവർമാരിലധികവും മലയാളികൾ

മനാമ: രാജ്യത്ത് കഴിഞ്ഞ മാസം മുതൽ സർവ്വീസ് തുടങ്ങിയ ബസ് സർവ്വീസിലെ ഡ്രൈവർമാർ പണിമുടക്കിൽ. ഇവർക്ക് വാദ്ഗാനം ചെയ്ത ഫിക്‌സഡ് ഓവർ ടെം ലഭ്യമാകുന്നില്ല എന്ന കാരണത്താണ് ഡ്രൈവർമാർ പണിമുടക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതുഗതാഗത സംവിധാനം സുഗമമാക്കാനായി ഗതാഗത മന്ത്രാലയം ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ അടങ്ങിയ ബസുകളുടെ ഡ്രൈവർമാരാണ് ഇന്നലെ മുതൽ ജോലിക്കെത്താതെ പണിമുടക്കിയിരിക്കു്ന്നത്. ഇവർക്ക് 160 ദിനാർ ശമ്പളവും 2 മണിക്കൂർ ഫിക്‌സഡ് ഓവർടൈമും ആണ് പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞതിൽ കൂടുതൽ ജോലി ഉണ്ടെങ്കിലും ഓവർടൈമിന് ശമ്പളം ലഭ്യമാകാതിരുന്നതോടയാണ് പണി മുടക്കാൻ തീരുമാനിച്ചത്.

120 തോളം ഡ്രൈവർമാരാണ് ഈ ഗതാഗത സർവ്വീസിൽ ജോലി ചെയ്യുന്നതിൽ. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ എക്സ്‌പ്രസ് എന്ന കമ്പനിയും ബഹ്‌റിനിലെ അഹമദ് മൻസൂർ അൽ അലി ഗ്രൂപ്പ് കമ്പനിയുമാണ് ബസ് സർവ്വിസിന്റെ നടത്തിപ്പ് ഉത്തരാവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP