Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസ്; വിദേശികൾക്ക് അടക്കം ആശ്വാസവുമായി സർക്കാർ; മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ വക; 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുമയി രാജ്യം

കൊറോണ വൈറസ്; വിദേശികൾക്ക് അടക്കം ആശ്വാസവുമായി സർക്കാർ; മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ വക; 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുമയി രാജ്യം

സ്വന്തം ലേഖകൻ

മനാമ:കോവിഡ്-19 രോഗത്തെത്തുടർന്നുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് 430 കോടി ദീനാറിന്റെ സാമ്പത്തിക പാക്കേജുമായി ബഹ്‌റിൻ സർക്കാർ രംഗത്ത്. ബഹ്‌റൈനിൽ താമസിക്കുന്നവരുടെ മൂന്ന് മാസത്തെ വൈദ്യതി, കുടിവെള്ളം തുടങ്ങിയ ബില്ലുകൾ സർക്കാർ അടക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്.

ഏപ്രിൽ മുതൽ മൂന്ന് മാസത്തെ ബില്ലുകളാണ് സർക്കാർ അടക്കുക. ബിസിനസ് സ്ഥാപനങ്ങളുടെ ബില്ലും ഇതിൽപ്പെടും. കൊറോണ വൈറസ് ബാധയെത്തുടർന്നു രാജ്യത്തുണ്ടായ സാമ്പത്തിക തിരിച്ചടി മറികടക്കാൻ 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് വിവിധ പദ്ധതികളിലായി നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

ധനമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖാലിദ് അല് ഖലീഫയാണ് സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. സർക്കാരിന്റെ പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും രാജ്യത്തെ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാകും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഏപ്രിൽ മാസം മുതൽ മൂന്ന് മാസത്തെ ശമ്പളം സർക്കാർ തന്നെ നൽകും. ഇതിനുവേണ്ടി ലേബർ ഫണ്ട് ഉപയോഗപ്പെടുത്തും.

ഏപ്രിൽ മുതൽ മൂന്നുമാസ കാലയളവിൽ മുനിസിപ്പൽ, ടൂറിസം ഫീസുകൾ ഈടാക്കില്ല. സർക്കാർ വ്യാവസായിക മേഖലയിലെ ഭൂമി വാടക ഒഴിവാക്കും. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 ദശലക്ഷം ദിനാറാക്കാനും പദ്ധതിയുണ്ട്. വ്യക്തികളുടെ വായ്പാ തവണ ആറുമാസത്തേക്ക് നീട്ടിവെക്കാനും അധിക വായ്പ നല്കുന്നതിനും ബാങ്കുകളെ സഹായിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ 370 കോടി ദിനാറിന്റെ പാക്കേജ് നടപ്പാക്കും.

കമ്പനികളെ സഹായിക്കാനും വായ്പ പുനഃക്രമീകരിക്കാനും പ്രത്യേക പദ്ധതി ഉപയോഗപ്പെടുത്തും. അതേസമയം സർക്കാരിന് വരുന്ന അധിക ചെലവ് നികത്താൻ ഭരണപരമായ ചെലവുകൾ പുനഃക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP