Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ എയർപോർട്ട് നവീകരണം: ഇന്ന് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കൊരുങ്ങുന്നവർ മുൻകൂട്ടി യാത്രക്കൊരുങ്ങാൻ നിർദ്ദേശം

ബഹ്‌റൈൻ എയർപോർട്ട് നവീകരണം: ഇന്ന് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കൊരുങ്ങുന്നവർ മുൻകൂട്ടി യാത്രക്കൊരുങ്ങാൻ നിർദ്ദേശം

മനാമ : ബഹ്‌റൈൻ എയർപോർട്ട് ടെർമിനലിന്റെ വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എയർപോർട്ടി ലേക്കുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ന് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ നിയന്ത്രണം നടപ്പിലാകും.പുതിയ ടെർമിനലിന്റെ മുൻവശത്തോടു കൂടി റൗണ്ട് എബൗട്ട് മുതൽ പാസഞ്ചർ ടെർമിനൽ വരെയുള്ള 2403 നമ്പർ പാതയാണ് ഇന്ന് മുതൽ അടച്ചിടുക.

എയർപോർട്ട് അവന്യുവിൽ നിന്ന് എയർപോർട്ട് പാസഞ്ചർ ടെർമിനിലേക്ക് എത്തുന്നവർ ഖലീഫ, അൽ ഖബീർ ഹൈവേ വഴി ഫാൽക്കൺ സ്റ്റാച്യു സിഗ്‌നലിൽ എത്തി യു ടേൺ എടുത്ത് ബഹ്‌റൈൻ എയർപോർട്ട് കമ്പനിക്ക് സമീപത്തു നിന്നും വലത് വശത്ത് കൂടി റൗണ്ട് എബൗട്ട് വഴി മാത്രമെ ഇനി മുതൽ എയർപോർട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. അധിക ദൂരം യാത്രയുള്ളതുകൊണ്ട് എയർപോർട്ടിലേക്ക് പോകുന്നവർ സമയം ക്രമീകരണത്തിനായി കുറച്ച് മുന്നേ യാത്ര ആരംഭിക്കാൻ ശ്രദ്ധിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP